റ്റൈപ്പടി

ISM ഇന്‍സ്ക്രിപ്റ്റു് രീതിയില്‍ റ്റൈപ്പു് ചെയ്യുവാന്‍ അറിയാവുന്നവര്‍ക്കു് പുതിയതായി പഠിക്കാന്‍ ഒന്നുമില്ല. മ്പ അടിക്കുമ്പോള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. ന+്+പ എന്നതിനു പകരം മ+്+പ എന്ന വ്യത്യാസം മാത്രമേ ഉള്ളു.

തുടക്കക്കാര്‍ ആദ്യം മനസ്സിലാക്കേണ്ടതു് ഇതു് ഉച്ചാരണരീതിയില്‍ ഇംഗ്ലീഷു് അടിച്ചു് മലയാളം ലഭിക്കുന്ന രീതി അല്ല. അതിനാല്‍ റ്റൈപ്പു് ചെയ്യുമ്പോള്‍ കീ തുടക്കത്തില്‍ തിരിച്ചറിയാനല്ലാതെ ഇംഗ്ലീഷു് അക്ഷരങ്ങള്‍ മനപ്പൂര്‍വ്വം മറക്കണം. വേണ്ടിവന്നാല്‍ അക്ഷരസ്ഥാനം തിരിച്ചറിയാന്‍ കീബോര്‍ഡു് മലയാളത്തില്‍ ലേബല്‍ ചെയ്യുകയോ അക്ഷരവിന്യാസത്തിന്റെ ഒരു അച്ചടിപ്പതിപ്പു് എടുത്തു സൂക്ഷിച്ചു വയ്ക്കുകയോ വേണം.

വിന്‍ഡോസില്‍ മലയാളം ആക്‍റ്റിവേറ്റു് ചെയ്തതിനു ശേഷം വേണം റ്റൈപ്പടി ശ്രമിക്കാന്‍. മലയാളം ആക്‍റ്റിവു് ആക്കാന്‍ സജ്ജീകരണം എന്നും ക്രമീകരണം എന്നും ഉള്ള പേജുകള്‍ ആദ്യം വായിക്കുക. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ താഴോട്ടു വായിക്കുക.

റ്റൈപ്പു് ചെയ്യുന്നതിനു രണ്ടു രീതിയില്‍ ഒന്നു അവലംബിക്കാം.

൧. നോക്കിക്കുത്തു് പദ്ധതി - hunt and peck method - ജനകീയ രീതി - ഇതിനു യാതൊരു പരിശീലനവും ആവശ്യമില്ല. പക്ഷെ കമ്പ്യൂട്ടര്‍ സ്ക്രീനിലും കീബോര്‍ഡിലും ആയി രണ്ടിടത്തു മാറി മാറി ശ്രദ്ധ കേന്ത്രീകരിക്കേണ്ടി വരുന്നതിനാല്‍ വേഗത കുറവാണു്. ഒരു ലേഖനം നോക്കി റ്റൈപ്പു് ചെയ്യേണ്ടി വരുമ്പോള്‍ ആധാരരേഖയിലും സ്ക്രീനിലും കീബോര്‍ഡിലുമായി മൂന്നു സ്ഥലങ്ങളില്‍ വേണ്ടിവരുന്നു.  വേഗം ക്ഷീണിതനാവുകയും ചെയ്യും.

൨. അന്ധ-സ്പര്‍ശ പദ്ധതി - blind touch typing method - വിദഗ്ദ്ധ രീതി - ശ്രദ്ധ പൂര്‍ണ്ണമായി സ്ക്രീനില്‍ ആയതിനാല്‍ തെറ്റുകള്‍ വേഗം ശ്രദ്ധിയില്‍ വരും. കൂടുതല്‍ വേഗത കിട്ടും. പരിശീലിക്കാന്‍ കുറച്ചു സമയം ചിലവിട്ടാല്‍ കിട്ടുന്ന പ്രയോജനം വളരെ വലുതാണു്.

രണ്ടാമത്തെ രീതി ആയിരിക്കും അഭികാമ്യം. അതാവുമ്പോള്‍ മലയാളം റ്റൈപ്പടിക്കുമ്പോള്‍ കീബോര്‍ഡിലെ ഇംഗ്ലീഷു് അക്ഷരവിന്യാസം ഓര്‍ക്കുക പോലും വേണ്ട, ഓര്‍ക്കാന്‍ പാടില്ല. കാരണം നമ്മള്‍ റ്റൈപ്പടിക്കുന്നതു് മലയാളം ആണു്. മംഗ്ലീഷു് അല്ല. qwerty പഠിക്കാനുള്ള അത്രയും ബുദ്ധിമുട്ടു് തന്നെ മലയാളം റ്റൈപ്പടിക്കില്ല.

നമുക്കു് ഇനി മലയാള അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം പരിശോധിക്കാം. എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഇതേ വിന്യാസം തന്നെ ആണു് ഉപയോഗിച്ചിരിക്കുന്നതു്. കീബോര്‍ഡിലെ മൂന്നു് നിരളിലായി ഇടതു വശത്തു സ്വരങ്ങളും വലതു വശത്തു വ്യഞ്ജനങ്ങളും. English FJ കീകളില്‍ തുടങ്ങിയാല്‍ (അവിടെയാണു് ചൂണ്ടുവിരല്‍ വിശ്രമം കൊള്ളുന്നതു് ) Shift+Alt അടിച്ചു് മലയാളം വിന്യാസം തിരഞ്ഞെടുക്കുമ്പോള്‍ അതേ സ്ഥാനത്തു് ിര എന്നിവയാണു്. asdfg എന്നു തുടക്കത്തില്‍ അടിക്കുന്നതു് മലയാളത്തില്‍ ോേ്ിു എന്നിങ്ങനെയും hjkl;' എന്നതു പരകതചട എന്നും. Low case, Upper case എന്നീ രീതിയില്‍ ഒരു കീയില്‍ Shift ഉപയോഗിച്ചു മാറി മാറി ഉപയോഗിക്കുന്ന രീതിയുടെ സ്ഥാനത്തു് മലയാളത്തില്‍ ഇടതു വശത്തു ഒരു കീയില്‍ സ്വരചിഹ്നവും shiftല്‍ സ്വരവും കിട്ടും. തൊട്ടു മുകളിലത്തെ വരിയില്‍ തന്നെയാണു് മദ്ധ്യവരിയിലെ സ്വരത്തിന്റെ ദീര്‍ഘസ്വരം നിരത്തിയിരിക്കുന്നതു്. വലതു വശത്താണെങ്കില്‍ ഒരു കീയില്‍ ഒരു വ്യഞ്ജനഖരവും അതിഖരവും അതിന്റെ മുകളിലത്തെ വരിയില്‍ ഒരു കീയില്‍ മൃദുവും ഘോഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതാതു വ്യഞ്ജനങ്ങളുടെ നാസികം മാത്രമേ വേറിട്ടു നിലകൊള്ളുന്നുള്ളു.

ഇനി ഒന്നു കൂടി അക്ഷരവിന്യാസം പരിശോധിക്കൂ.
മുകളില്‍ കാണിച്ചിരിക്കുന്ന ഓണ്‍ സ്ക്രീന്‍ കീബോര്‍ഡ് വേണമെങ്കില്‍ നിങ്ങളുടെ ഡെസ്ക്കു്റ്റോപ്പില്‍ കൊണ്ടുവരാം. അതിനു് Start >> Help >> Type on-screen keyboard in the search box and hit Enter >> Click on Type without using the keyboard (On-screen Keyboard). ഇതില്‍ മലയാളം അക്ഷരവിന്യാസം കാണുവാന്‍ ഒന്നുകില്‍ Shift+Alt അടിക്കുക അല്ലെങ്കില്‍ ലാംഗ്വേജ് ബാറില്‍ മലയാളം തിരഞ്ഞെടുക്കുക.

വീഡിയോ ദൃശ്യം

അക്ഷരസ്ഥാനങ്ങള്‍ ആദ്യം പരിശീലിച്ചു മനസ്സിലാക്കിക്കഴിഞ്ഞിട്ടു മതി വിശദമായ റ്റൈപ്പിംഗിലേക്കു് കടക്കുവാന്‍.

വ്യഞ്ചനത്തോടു സ്വരം ചേര്‍ക്കാന്‍ വ്യഞ്ചനത്തിനു തൊട്ടു പിന്നാലെ ആവശ്യമുള്ള സ്വരം അടിക്കുക. (+ചിഹ്നം ഇല്ലാതെ)
ഉദാഃ ക+ാ=കാ, ക+ി=കി, ക+ീ=കീ, ക+ു=കൂ, ക+ൃ=കൃ, ക+െ=കെ, ക+േ=കേ, ക+ൈ=കൈ, ക+ൊ=കൊ, ക+ോ=കോ, ക+ൗ=കൗ, ക+ം=കം, ക+ഃ=കഃ. ഈ രീതിയില്‍ ഏതു വ്യഞ്ജനത്തോടും സ്വരം ചേര്‍ക്കാം.

കൂട്ടക്ഷരം അടിക്കാന്‍ വളരെ എളുപ്പമാണു്. കിട്ടുവാന്‍ ഉദ്ദേശിക്കുന്ന കൂട്ടക്ഷരത്തിന്റെ ഘടകവ്യഞ്ജനങ്ങളെ ് ഇടയില്‍ ഉപയോഗിച്ചു ബന്ധിപ്പിക്കുകയേ വേണ്ടു. (+ചിഹ്നം ഇല്ലാതെ)
ഉദാഃ ങ+്+ക=ങ്ക, ഞ+്+ച=ഞ്ച, മ+്+പ=മ്പ, ങ+്+ങ=ങ്ങ, ന+്+ത=ന്ത, ഞ+്+ഞ=ഞ്ഞ, ക+ക=ക്ക, യ+ക+്+ക=യ്ക്ക, റ+റ=റ്റ, ഗ+്+ദ+്+ധ=ഗ്ദ്ധ, ക+്+യ=ക്യ, ത+്+ര=ത്ര, ക+്+ല=ക്ല, ഘ+്+ന=ഘ്ന, പ+്+ന=പ്ന, ത+്+വ=ത്വ, ക+്+ഷ+്+മ=ക്ഷ്മ,
ഇതു കൂടി കാണൂ

ചില്ലക്ഷരം കിട്ടാന്‍ ബിദ്ധിമുട്ടൊട്ടും തന്നെ ഇല്ല. (+ചിഹ്നം ഇല്ലാതെ)
ഉദാഃ ന+്+]=ന്‍ , റ+്+]=ര്‍ , ണ+്+]=ണ്‍ , ല+്+]=ല്‍ , ള+്+=ള്‍ , ക+്+]=ക്‍

(വിന്‍ഡോസു് 7ലെ ഡിഫാള്‍ട്ടു് Malayalam എന്നതില്‍ ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key-combination  എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി.)

ന്റ കിട്ടാന്‍ രണ്ടു രീതിയുണ്ടു് (+ചിഹ്നം ഇല്ലാതെ)
ഉദാഃ ന+്+റ=ന്റ, ന+്+]+റ=ന്‍റ

zwj ഉം zwnj ഉം : ചില്ലക്ഷരങ്ങളുടെ റ്റൈപ്പിംഗില്‍ ഉപയോഗിക്കുന്ന ഒന്നാണു് zwj അധവാ Zero Width Joiner. ഇന്‍സ്ക്രിപ്റ്റില്‍ ഇതു് ' ] ' എന്ന കീ ആണു്. ന് എന്നു റ്റൈപ്പടിച്ചതിനു ശേഷം ] റ്റൈപ്പടിച്ചാല്‍ ന് എന്നതു് ന്‍ എന്നായി മാറും. അതു് പോലെ തന്നെ ല് ള് ണ് ര് എന്നിവയ്ക്കു ശേഷം ] റ്റൈപ്പു് ചെയ്താല്‍ അവ ല്‍ ള്‍ ണ്‍ ര്‍ എന്നും മറ്റുമായി മാറും.

രണ്ടു വ്യഞ്ജനങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല വരുകയും വേണം അതു അടുത്തവ്യഞ്ജനത്തോടു് ചേരാതെ വേര്‍പിരിഞ്ഞിക്കുകയും വേണം എന്നാണെങ്കില്‍ അവയക്കിടയില്‍ ഉപയോഗിക്കുന്ന ഒന്നാണു് zwnj അധവാ Zero Width Non Joiner. ഇന്‍സ്ക്രിപ്റ്റില്‍ അതു്  ‌' \ ' ആണു് zwnj. ഉദാഃ zwnj ഉപയോഗിക്കുമ്പോള്‍ ചെയ്‌വൂ, സോഫ്റ്റ്‌വേര്‍ എന്നിവയില്‍ ചന്ദ്രക്കലയ്ക്കു ശേഷം \ അടിക്കണം. ഇല്ലെങ്കില്‍ അവ ചെയ്വു എന്നും സോഫ്റ്റ്വേര്‍ എന്നും ആവും കിട്ടുക.

റ്റൈപ്പു് ചെയ്യുന്നതിന്നിടയില്‍ ഇംഗ്ലീഷു് വാക്കുകള്‍ ചേര്‍ക്കേണ്ടിവന്നാല്‍ Shift+Alt അടിച്ചു് മലയാളം കീബോര്‍ഡിനെ qwerty യിലേക്കു് മാറ്റുകയും തിരിച്ചു മലയാളത്തിലേക്കു് ആക്കുകയും ആവാം.

----- താഴ വിവരിക്കുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക -----

റ്റൈപ്പു് ചെയ്യുമ്പോള്‍ വൃത്തിയായി അക്ഷരങ്ങള്‍ കിട്ടണമെങ്കില്‍

൧. ഡിഫാള്‍ട്ടു് 'മലയാള' ത്തിനു പകരം 'ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് ' തന്നെ ആക്റ്റിവു് ആക്കുക
൨. ലാന്‍ഗ്വേജു് ബാറില്‍ സെലക്ഷന്‍ ഇന്‍സ്ക്രിപ്പു് മലയാളം തന്നെ ആക്കുക
൩. നല്ല ഫോണ്ടു്, അഞ്ജലി പഴയ ലിപി അല്ലെങ്കില്‍ മീറ ഉപയോഗിക്കുക
൪. മലയാളം കീബോര്‍ഡു് ലേഔട്ടു് ഒന്നു കൂടി വൃത്തിയായി കാണാപ്പാഠമാക്കുക

 സംശയ നിവൃത്തിയ്ക്കു് യൂ റ്റ്യൂബു് വീഡിയോ കാണുക


അന്നത്തെ റ്റൈപ്പ്റൈറ്ററിന്റെ സൗകര്യാര്‍ത്ഥം 1971ലെ ലിപി പരിഷ്ക്കരണ വേളയില്‍ ചില്ലക്ഷരം ന്‍ ല്‍ ള്‍ ണ്‍ ര്‍ എന്നിവയ്ക്കു പകരം  ന് ല് ള് ണ് ര് എന്നിങ്ങനെ വികൃതമാക്കി അച്ചടിച്ചു് തുടങ്ങിയപ്പോള്‍ ആരംഭിച്ചതാണു് സംവൃതോകാരത്തെ ചൊല്ലിയുള്ള തര്‍ക്കം. ഈ പുതിയ ചില്ലുകള്‍ വിവൃതോകാരവുമായി വേര്‍തിരിച്ചറിയാന്‍ പറ്റാതെ വന്നു. ഉദാഃ അവന് അവനു അവനു് അവന്‍ എന്നിവ നോക്കൂ. ആദ്യത്തേതില്‍ ചന്ദ്രക്കലമാത്രവും (വിവൃതോകാരം), രണ്ടാമത്തേതില്‍ ഉകാരം മാത്രവും (ഉകാരം), മുന്നാമത്തേതില്‍ ഉകാരവും ചന്ദ്രക്കലയും (സംവൃതോകാരവും), നാലാമത്തേതില്‍ ചില്ലക്ഷരവും ചേര്‍ന്നു വരുന്നു. റ്റൈപ്പടിക്കാനും എഴുതുവാനും ഏതാണു് ഉപയോഗിക്കുന്നതു് എന്നതിനു അനുസരിച്ചു് ഉച്ചരിക്കുമ്പോള്‍ അര്‍ത്ഥം വ്യത്യസ്തമായി വരികയും ചെയ്യും.

അഞ്ജലി പഴയ ലിപി, മീറ എന്നീ ഫോണ്ടുകളില്‍ റ്റൈപ്പു് ചെയ്യുമ്പോള്‍ സംവൃതോകാരം കിട്ടുമെങ്കിലും പുതിയ ലിപിയിലെ ഫോണ്ടുകള്‍ ഒന്നിലും തന്നെ സംവൃതോകാരം റ്റൈപ്പടിക്കാന്‍ സംവിധാനം ഇല്ല. പുതിയ ലിപിയിലെ സംവൃതോകാരത്തിന്റെ പോരായ്മക്കു പരിഹാരമായി സംവൃതോകാരത്തിനു പകരം വിവൃതോകാരം സര്‍വ്വസാധാരണമായി പുതിയ ലിപിയില്‍ ഉപയോഗിച്ചു പോരുന്നു. സംവൃതോകാരം വിവൃതോകാരം എന്നിവ ഏതൊക്കെ വേളയില്‍ ഉപയോഗിക്കണമെന്നുള്ള ആശയക്കുഴപ്പവും ഇല്ല.

യൂണിക്കോഡില്‍ മലയാളം പഴയ ലിപിക്കും പുതിയ ലിപിക്കും കോഡ് ഒന്നു തന്നെ ആയിതിനാല്‍ പഴയ ലിപിയെ പുതിയ ലിപിയാക്കാനും പുതിയ ലിപിയെ പഴയ ലിപി ആക്കാനും ഫോണ്ടു് മാത്രം മാറ്റിയാല്‍ മതിയെന്നതു യൂണിക്കോഡു് സമ്പ്രദായത്തിന്റെ പ്രത്യേകതയാണു്. പക്ഷെ, പഴയ ലിപിയില്‍ റ്റൈപ്പടിച്ച സംവൃതോകാരം വായിക്കുവാന്‍ പുതിയ ലിപി ഉപയോഗിച്ചാല്‍ അവയെ ു് എന്നു വൃത്തിയില്ലാത്ത രീതിയില്‍ മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളു. എന്നതു കൊണ്ടു് പുതിയ ലിപിയുടെ സൗകര്യാര്‍ത്ഥം (ഒരു മലയാളം റ്റൈപ്പ്റൈറ്ററിന്റെ സൗകര്യാര്‍ത്ഥം മലയാളം പണ്ടു് വളച്ചൊടിച്ചതു് പോലെ ) ആ പ്രയോഗം ശരിയല്ല എന്നു സമര്‍ത്ഥിക്കുവാന്‍ അനേകം വാദപ്രതിവാദങ്ങള്‍ സംവൃതോകാരത്തിന്നെതിരെ നിരത്തിയിട്ടു് സംവൃതോകാരം വേണ്ടേ വേണ്ട എന്നും വിവൃതോകാരം മാത്രമേ അവിടെ ഉപയോഗിക്കാവൂ എന്നു പറയുന്നതില്‍ കഴമ്പുണ്ടോ? ഇതേ കാരണത്താല്‍ പഴയ ലിപി ഉപയോഗിക്കുന്നവരും സംവൃതോകാര്തതിനു പകരം വിവൃതോകാരം ഉപയോഗിക്കണോ? അതോ പഴയ ലിപി പൂര്‍ണ്ണമായി ഉപേക്ഷിക്കണോ?

പഴയ ലിപിയിലെഴുതുന്ന സംവൃതോകാരം പുതിയ ലിപിയില്‍ വിവൃതോകാരമായി വായിക്കുവാന്‍ സാധിക്കുന്ന ഒരു സംവിധാനം വരുത്തിയാല്‍ മതിയാകും ഈ പ്രശ്നം പരിഹരിക്കാന്‍. അതല്ലെങ്കില്‍ പുതിയ ലിപി പൂര്‍ണ്ണമായും ഉപേക്ഷിച്ചാലും മതി. പക്ഷെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതു് കൂടുതലും പുതിയ ലിപിയുടെ വക്താക്കള്‍ ആയതിനാല്‍ അവസാനം പറഞ്ഞതു് നടപ്പിലാക്കാന്‍ പ്രയാസമാകും. 

6 comments:

  1. I have installed google transliteration for Malayalam. I am not able to get Chillaksharam, though it is shown in the option of words while the word is typed (of course in from QWERTY keyboard). My OS is Windows XP.
    Can you help me.
    Thanks in advance.
    R K Nair
    rknair123@yahoo.co.uk/ rknair123@google.com

    ReplyDelete
    Replies
    1. @R K Nair

      I not famililiar with Google or other transliteration.

      But, may be your problem can be solved after downloading and installing Anjali Old Lipi in your system from this blog under the tab "സജ്ജീകരണം"

      You may also have to reset your browser to read Malayalam pages on the web (Follow the links provided on the right upper corner of this blog.

      If you planning on changing to Inscript Keyboard, which is the best and more advanced Malayalam Typing and the future, read the page in this blog under the tab "മാര്‍ഗ്ഗം"

      Regards,
      madhavabhadran

      Delete
  2. I Leap ഓഫീസ് പോലത്തെ windows 8 നു പറ്റിയ വിര്‍ച്വല്‍ കീബോയര്‍ഡ് ഉണ്ടോ? ഉണ്ടെല്‍ Download ലിങ്ക് തരാമോ?

    ReplyDelete
  3. @arun kumar
    On-screen keyboard ആണോ ഉദ്ദേശിച്ചതു്? എല്ലാ വിന്‍ഡോസിലും അതു് ഉണ്ടു്. പ്രത്യേകിച്ചു് ഡൗണ്‍ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല. Type "on-screen keyboard" in the program search box or in help search box, Click on the program. You will get the keyboard on your screen. Open any Office program, place the cursor where you want to input text. Use your pointer or physical keyboard to type. If you have activated Malayalam in Windows, hit Shift+Alt to change between languages or use the language bar to make changes manually. You will see the Malayalam Keyboard.

    ReplyDelete
  4. how to type ൺ in my keyboard

    ReplyDelete

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!