കുറച്ചു കൂടി വലിപ്പത്തില്‍ കാണണമെങ്കില്‍ പടത്തിന്റെ മുകളില്‍ ക്ലിക്കൂ
Printable version - Click and download
ഇതില്‍ മലയാള അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം പരിശോധിക്കാം.
എല്ലാ ഇന്ത്യന്‍ ഭാഷകള്‍ക്കും ഇതേ വിന്യാസം തന്നെ ആണു് ഉപയോഗിച്ചിരിക്കുന്നതു്. കീബോര്‍ഡിലെ മൂന്നു് നിരളിലായി ഇടതു വശത്തു സ്വരങ്ങളും വലതു വശത്തു വ്യഞ്ജനങ്ങളും. English FJ കീകളില്‍ തുടങ്ങിയാല്‍ (അവിടെയാണു് ചൂണ്ടുവിരല്‍ വിശ്രമം കൊള്ളുന്നതു് ) Shift+Alt അടിച്ചു് മലയാളം വിന്യാസം തിരഞ്ഞെടുക്കുമ്പോള്‍ അതേ സ്ഥാനത്തു് ിര എന്നിവയാണു്. asdfg എന്നു തുടക്കത്തില്‍ അടിക്കുന്നതു് മലയാളത്തില്‍ ോേ്ിു എന്നിങ്ങനെയും hjkl;' എന്നതു പരകതചട എന്നും. Low case, Upper case എന്നീ രീതിയില്‍ ഒരു കീയില്‍ Shift ഉപയോഗിച്ചു മാറി മാറി ഉപയോഗിക്കുന്ന രീതിയുടെ സ്ഥാനത്തു് മലയാളത്തില്‍ ഇടതു വശത്തു ഒരു കീയില്‍ സ്വരചിഹ്നവും shiftല്‍ സ്വരവും കിട്ടും. തൊട്ടു മുകളിലത്തെ വരിയില്‍ തന്നെയാണു് മദ്ധ്യവരിയിലെ സ്വരത്തിന്റെ ദീര്‍ഘസ്വരം നിരത്തിയിരിക്കുന്നതു്. വലതു വശത്താണെങ്കില്‍ ഒരു കീയില്‍ ഒരു വ്യഞ്ജനഖരവും അതിഖരവും അതിന്റെ മുകളിലത്തെ വരിയില്‍ ഒരു കീയില്‍ മൃദുവും ഘോഷവും ഉള്‍പ്പെടുത്തിയിരിക്കുന്നു. അതാതു വ്യഞ്ജനങ്ങളുടെ നാസികം മാത്രമേ വേറിട്ടു നിലകൊള്ളുന്നുള്ളു.
ഇനി ഒന്നു കൂടി അക്ഷരവിന്യാസം പരിശോധിക്കൂ.
No comments:
Post a Comment
സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!