Enhanced Inscript Keyboard for Malayalam

C-DAC ന്റെ Enhanced Inscript Keyboardല്‍ ചില്ലക്ഷരങ്ങള്‍ ഒറ്റ കീയില്‍ തന്നെ കിട്ടും എന്നൊരു വ്യത്യാസമേ പ്രാധമിക ലേയൌട്ടില്‍ കാണുന്നുള്ളു. Xല്‍-ണ്‍ , Vല്‍-ന്‍ , >ല്‍-ല്‍ , *ല്‍-ള്‍ , ‌\ല്‍-ര്‍ എന്നിങ്ങനെയും &ല്‍-ക്ഷ, #ല്‍-്ര എന്നിങ്ങനെയും. കൌ ചൌ തൌ നൌ എന്നിങ്ങനെയാണു് ൌ ചേര്‍ത്തു വരുന്ന അക്ഷരങ്ങള്‍ കിട്ടുന്നതു്. (മറ്റു ഇന്‍സ്ക്രിപ്റ്റില്‍ ഇതു് കൗ ചൗ തൗ നൗ എന്നിങ്ങനെയും ). പ്രാധമിക ലേയൌട്ടില്‍ മലയാളം അക്കങ്ങള്‍ക്കു പകരം ഇംഗ്ലീഷു് അക്കങ്ങള്‍ ആണു്.

Alt Gr ചേര്‍ത്തു വേണം അക്കങ്ങള്‍ മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ : ൧൨൩൪൫൬൭൮൯o

Alt Gr+Shift ല്‍ D = ഌ, R = ൡ, + = ൠ,


ഇതില്‍ ചില്ലക്ഷരങ്ങള്‍ മൂന്നു രീതിയില്‍ റ്റൈപ്പു് ചെയ്യാം

1. വ്യഞ്ജനം+ചന്ദ്രക്കല+zwj എന്ന കേരളസര്‍ക്കാറിന്റെ ഇന്‍സ്ക്രിപ്റ്റിന്റെ പഴയ രീതിയില്‍
ന+്+] = ന്‍, ള+്+] = ള്‍, ര+്+] = ര്‍, ല+്+] = ല്‍, ണ+്+] = ണ്‍, ക+്+] = ക്‍

2. ലേയൌട്ടിന്‍ പ്രകാരം യൂണിക്കോഡ് 5.1ന്റെ പുതിയ രീതിയില്‍ ആറ്റമിക്ക് ചില്ലക്ഷരങ്ങള്‍
V = ൻ, * = ൾ, \ = ർ, > = ൽ,  X = ൺ .
ഈ ചില്ലക്ഷരങ്ങള്‍ ചതുരമായി കാണുന്നുണ്ടെങ്കില്‍ ഈ പുതിയ ആറ്റമിക്കു് (ആണവ) ചില്ലക്ഷരങ്ങള്‍ വായിക്കുവാന്‍ നിങ്ങളുടെ ബ്രൌസര്‍ സജ്ജമാക്കേണ്ടതുണ്ടു്. അതിനു ഇവിടെ നിന്നും നിങ്ങള്‍ക്കു് സോഫ്റ്റ്‍ർവേര്‍ ഡൌണ്‍ലോഡു് ചെയ്യാം.

3. മൈക്രോസോഫ്റ്റിന്റെ രീതിയില്‍ ] നു പകരം Ctrl_Shift_1 കീകള്‍ ചേര്‍ത്തു്.
ന+്+CtrlShift1 = ന്‍

ആണവ ചില്ലു് ഉപയോഗിച്ചു നോട്ടു്പാഡില്‍ റ്റൈപ്പു് ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങളുടെ രൂപം മറ്റു അക്ഷരങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമായി ആണു് കാണുന്നതു്. അവൻ, അവൾ, അവർ, അവൽ, പെൺകുട്ടി എന്നിവിടെ വായിക്കുന്നതു് നോട്ടു്പാഡില്‍ എങ്ങിനെയാണു കാണുന്നതെന്നു നോക്കൂ


C-DACന്റെ Enhanced Keyboardന്റെ ഒപ്പം ലഭിക്കുന്ന ഫോണ്ടുപയോഗിച്ചു നോട്ടുപാഡില്‍ റ്റൈപ്പു് ചെയ്തതു് നോക്കൂ


ഉറവിടം:
ഡൌണ്‍ലോഡു് പേജു്
വിവരങ്ങള്‍
.

No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!