Thursday, 29 August 2013

ലിപി പരിഷ്ക്കരണം - ശ്രേഷ്ഠഭാഷയ്ക്കു് ശ്രേഷ്ഠമായ ലിപി അനിവാര്യം


Thursday, 29 August 2013

ശ്രേഷ്ഠഭാഷയ്ക്കു് ശ്രേഷ്ഠമായ ലിപി അനിവാര്യം. അതിനായി വീണ്ടും ഒരു ലിപി പരിഷ്ക്കരണ ഉത്തരവു് സര്‍ക്കാര്‍ ഇറക്കുമോ?

മലയാളത്തിനു സ്വന്തമായി ഒരു ലിപി ഉണ്ടെന്നും അതു് പഴയ തനതു രൂപത്തില്‍ തന്നെ റ്റൈപ്പിടിക്കാന്‍ സാധിക്കുമെന്നും ഇരിക്കേ അതു റ്റൈപ്പടിക്കാന്‍ ഒരു നപുംസകഭാഷയായ മംഗ്ലീഷിനെ നമ്മള്‍ എന്തിനു ആശ്രയിക്കണം?

വിവരസാങ്കേതിക വിദ്യ പുരോഗമിച്ചപ്പോള്‍ പഴയ തനതു രൂപത്തില്‍ കംപ്യൂട്ടറില്‍ മലയാളം റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമാണെന്ന വിവരം മാദ്ധ്യമങ്ങള്‍ വഴി ജനത്തെ അറിയിക്കാത്തിടത്തോളം കാലം ഓരോരുത്തരും അവരവരുടെ രീതിയ്ക്കു് മലയാളം വികൃതമായി റ്റൈപ്പടിച്ചുകൊണ്ടു തന്നെ ഇരിക്കും. ശീലിച്ചതേ പാലിക്കൂ എന്ന പിടിവാശി ആദ്യം ഉപേക്ഷിക്കേണ്ടതു് ജനസമ്മതി ഉള്ള മാദ്ധ്യമങ്ങളാണു്. ആശയവിനിമയം സാദ്ധ്യമാകുന്നുണ്ടെങ്കില്‍ എഴുതുന്നതു് ഏതു രീതിയിലായാലും വേണ്ടില്ല എന്ന ചിന്തയിലാണു് മാദ്ധ്യമങ്ങള്‍ ഓരോരുത്തരും അവരവര്‍ പരിഷ്ക്കരിച്ചെടുത്ത സോഫ്റ്റു്വേര്‍ ഉപിയോഗിച്ചു് പത്രങ്ങളും മാസികകളും റ്റൈപ്പു് ചെയ്യുന്നതു്. ഇവിടെ നിന്നും വേണം തുടങ്ങാന്‍. എല്ലാവരും ഒരേ രീതിയില്‍ റ്റൈപ്പു് ചെയ്യുവാന്‍ തുടങ്ങണം. "ഇന്നലെ ചെയ്തൊരബദ്ധം നാളത്തെ ആചാരമാകാം" എന്ന രീതിയിലാണു് ൧൯൭൧ മുതല്‍ മലയാളികള്‍ മുന്നോട്ടു് പോകുന്നതു്. അതു മാറണം. മാറാത്തിടത്തോളം കാലം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടും. മലയാളത്തിനു് ഒരു ഐക്യരൂപം ഉള്ള ശൈലി ആവശ്യമാണു്. സംസാരഭാഷാ ശൈലി വടക്കനായാലും തെക്കനായാലും ലിപി നമുക്കു് ഒന്നല്ലേ ഉള്ളു. "ഞാനില്ല വേറെ ആരെങ്കിലും ചെയ്യട്ടെ" എന്നു വിചാരിച്ചു പിന്‍തിരിഞ്ഞാല്‍ ഫലത്തില്‍ മാറ്റം വരുത്തുവാന്‍ ആരും ഉണ്ടാവില്ല. ഇന്റര്‍നെറ്റില്‍ നടക്കുന്ന ചര്‍ച്ചകളും പരിഷ്ക്കാരങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്. മനസ്സു വച്ചാല്‍ മാദ്ധ്യമങ്ങളിലൂടെ വിപ്ലവകരമായ മാറ്റം വരുത്തുവാന്‍ സാധിക്കും. സര്‍ക്കാരിനെ സ്വാധീനിക്കാന്‍ മാദ്ധ്യമങ്ങള്‍ക്കു മാത്രമേ കഴീയൂ. അതുണ്ടാവണം. ഉണ്ടായാല്‍ ൧൯൭൧ നു വന്നു ഭവിച്ച അബദ്ധം തിരുത്തുവാന്‍ സാധിക്കും. അച്ചടിക്കും റ്റൈപ്പു് ചെയ്യുന്നതിനും എഴുതുന്നതിനും നമുക്കു് നമ്മുടെ മലയാള തനതു ലിപി വീണ്ടും ഉപയോഗിച്ചു തുടങ്ങാം.

താന്‍ വായിക്കുന്ന പത്രങ്ങളിലും മാസികളിലും പരസ്യപ്പലകയിലും പാഠപുസ്തകങ്ങളിലും എല്ലാം മലയാളത്തിന്റെ തനതായ ൧൯൭൧നു മുമ്പു് പ്രചാരത്തിലിരുന്ന എഴുത്തു ശൈലിക്കനുസരിച്ചുള്ള റ്റൈപ്പിംഗു് സമ്പ്രദായം തിരിച്ചു വരണം. അതാണു് വേണ്ടതു്. ഏതെങ്കിലും ഒരു പത്രം ഈ ദൗത്യം ഏറ്റെടുത്തു് തങ്ങളുടെ റ്റൈപ്പിംഗില്‍ പഴയ തനതു ലിപി ഉപയോഗിച്ചു തുടങ്ങട്ടെ. അതു വായിക്കുന്ന സാധാരണ ജനതയും ഭാഷാവിദഗ്ദ്ധരും അതു് വായിച്ചു മനസ്സിലാക്കട്ടെ ഇതാണു് ശരിയായ മലയാളം എന്നും ഈ കംമ്പ്യൂട്ടര്‍ യുഗത്തില്‍ ഒരു ലിപി തിരുത്തല്‍ അനിവാര്യമാണെന്നും. ഏതൊരു ശൈലിയില്‍ മാറ്റം വരുമ്പോഴും ആദ്യമൊക്കെ റ്റൈപ്പു് ചെയ്യുവാന്‍ ബുദ്ധിമുട്ടാണ്ടായാലും (൧൯൭൧ല്‍ ഉണ്ടായതു പോലെ) തനതു മലയാള ലിപി സാദ്ധ്യമാണെന്നും അതാണു് ഭംഗിയായി എഴുതുവാനും നല്ലതെന്നു് ജനം മലസ്സിലാക്കട്ടെ. പ്രതിഷേധം ഉയരുന്നെങ്കില്‍ ഉയരട്ടെ. എന്നാലേ കൂടുതല്‍ ആള്‍ക്കാര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മുന്നോട്ടു് വരുകയും മലയാളം ലിപി പഴതു തന്നെ ഉപയോഗിച്ചു തുടങ്ങുകയും ചെയ്യുകയുള്ളു. ശ്രേഷ്ഠഭാഷാ പദവി കിട്ടിയതു് കൊണ്ടു് മലയാളത്തെ ശ്രേഷ്ഠമാക്കാന്‍ ഒരു ലിപിപരിഷ്ക്കരണം കൂതി അത്യാന്താപേക്ഷിതമാണെന്നു മലയാളികള്‍ അറിയട്ടെ. മലയാള ലിപിയും അങ്ങനെ ശ്രേഷ്ഠപദവിക്കര്‍ഹമാണെന്നും അതു പരിപോഷിക്കേണ്ടതു് നമ്മള്‍ മലയാളികള്‍ തന്നെയാണെന്നും അതിനു ഒരു വിദേശ ഇടപെടല്‍ ഉണ്ടാവില്ലെന്നും ഉള്ള ബോധം വളരട്ടെ.

പൂച്ചയ്ക്കാരു മണികെട്ടും? മാതൃഭൂമിയോ, കേരളകൗമുദിയോ, മലയാള മനോരമയോ, പാഠപുസ്തകങ്ങളോ, ഡിറ്റിപിയോ, പരസ്യപ്പലകകളോ ആരാവും മുന്‍കയ്യെടുക്കുക. റ്റൈപ്പു് റൈറ്റിങ്ങുനു വേണ്ടി വരുത്തിവച്ച ലിപിപരിഷ്ക്കാരം വീണ്ടും പഴയതിലേക്കു് വരിക തന്നെ വേണ്ടിയിരിക്കുന്നു. പേടിക്കണ്ട. നിങ്ങള്‍ ഏതു ശൈലി ഉപയോഗിച്ചാലും മലയാളികള്‍ അതു് ശിരസ്സാവഹിക്കും. നമുക്കു് നമ്മടെ ഭാഷ ശ്രേഷ്ഠമായി തന്നെ നില നിര്‍ത്തണ്ടേ? വരും തലമുറകള്‍ കണ്ടും കേട്ടും വായിച്ചും നല്ല മലയാളം പഠിക്കണ്ടെ?

നമ്മുടെ അമ്മമലയാളം ശ്രേഷ്ഠം ആക്കി നിലനിര്‍ത്തേണ്ടതു് നമ്മള്‍ തന്നെയല്ലേ? അന്യഭാഷക്കാരുടെ അമ്മ വേറെ ആയ സ്ഥിതിക്കു് അവര്‍ അവരുടെ അമ്മയുടെ കാര്യം കഴിഞ്ഞല്ലേ അന്യരുടെ അമ്മയെ ശ്രദ്ധിക്കൂ? ഇതിനൊക്കെ എവിടെയാണു് സമയം എന്നു ചിന്തിച്ചാലോ?

ഇതു കൂടി വായിച്ചു നോക്കൂ
മലയാള ലിപിയുടെ ഉപയോഗത്തില്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നടപ്പിലാകുമോ?
.

Saturday, 10 August 2013

മലയാളം കൂട്ടക്ഷരം

മലയാളം റ്റൈപ്പു് ചെയ്യുവാന്‍ ഏതു് രീതിയാണു് ഉപയോഗിക്കുന്നതു് എന്നതിനെ ആശ്രയിച്ചു ചില്ലക്ഷരം റ്റൈപ്പടിക്കുന്നതില്‍ വ്യത്യാസം ഉണ്ടു്.

൧. കേരള സര്‍ക്കാറിന്റെ Inscript Keyboard for Malayalam in Windows Operating Systemല്‍  ള്‍ കിട്ടാന്‍ ള+്+] എന്നു ഇടയില്‍ പ്ലസ്സില്ലാതെ റ്റൈപ്പു് ചെയ്യുക. ള്‍‍-നു ള, ന്‍-നു ന, ണ്‍-നു ണ, ര്‍-നു ര, ല്‍-നു ല, ക്‍-നു ക എന്നിവ മാറി ഉപയോഗിക്കുക.

൨. Windows 7 ലെ default Malayalam ആണു് ഉപയോഗിക്കുന്നതെങ്കില്‍ ' ] ' നു പകരം ള+്+Ctrl_Shift_1 (കീ കോമ്പിനേഷന്‍) ഉപയോഗിക്കുക.

൩. C-DACന്റെ Enhanced Keyboard ല്‍ ചില്ലക്ഷരം റ്റൈപ്പടിക്കാന്‍ മൂന്നു രീതികള്‍ ലഭ്യമാണു്. ആണവചില്ലക്ഷരം നേരിട്ടു് റ്റൈപ്പ് ചെയ്യാം. V = ൻ , * = ൾ , \ = ‍ർ , > = ൽ ,  X = ൺ (എന്‍ഹാന്‍സ്ടില്‍ ക്‍ ഇല്ല). പോരാത്തതിനു ആദ്യം പറഞ്ഞ രണ്ടു രീതിയിലും ക്‍ ഉള്‍പ്പെടെ എല്ലാ ചില്ലക്ഷങ്ങളും റ്റൈപ്പടിക്കാം.

൪. Google Inscript ല്‍ ചില്ലക്ഷരം കിട്ടാന്‍ ക്യാരക്ടര്‍ പിക്കറില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ വ്യഞ്ജനം+്+zwj എന്ന രീതിയിലോ. അതിന്റെ വര്‍ച്വല്‍ കീബോര്‍ഡില്‍ ചില്ലക്ഷരം കിട്ടുന്നില്ല.

ന്റ കിട്ടാന്‍ ന+്+റ (Type without the + sign)
ന്റെ കിട്ടാന്‍ ന+്+റ+െ
കാ കിട്ടാന്‍ ക+ാ
കി കിട്ടാന്‍ ക+ി‌
കീ കിട്ടാന്‍ ക+ീ
കു കിട്ടാന്‍ ക+ു
കൂ കിട്ടാന്‍ ക+ൂ
കൃ കിട്ടാന്‍ ക+ൃ
കെ കിട്ടാന്‍ ക+െ
കേ കിട്ടാന്‍ ക+േ
കൈ കിട്ടാന്‍ ക+ൈ
കൊ കിട്ടാന്‍ ക+ൊ
കൗ കിട്ടാന്‍ ക+ൗ
കം കിട്ടാന്‍ ക+ം
കഃ കിട്ടാന്‍ ക+ഃ
ക്ക കിട്ടാന്‍ ക+്+ക
ക്ര കിട്ടാന്‍ ക+്+ര
ക്ട കിട്ടാന്‍ ക+്+ട
ക്ണ കിട്ടാന്‍ ക+്+ണ
ക്ത കിട്ടാന്‍ ക+്+ത
ക്ന കിട്ടാന്‍ ക+്+ന
ക്മ കിട്ടാന്‍ ക+്+മ
ക്ല കിട്ടാന്‍ ക+്+ല
ക്വ കിട്ടാന്‍ ക+്+വ
ക്ഷ കിട്ടാന്‍ ക+്+ഷ
ക്ഷ്മ കിട്ടാന്‍ ക+്+ഷ+്+മ
ഖൃ കിട്ടാന്‍ ഖ+ൃ
ഖ്വ കിട്ടാന്‍ ഖ+്+വ
ഖ്യ കിട്ടാന്‍ ഖ+്+യ
ഗ്ഗ കിട്ടാന്‍ ഗ+്+ഗ
ഗ്യ കിട്ടാന്‍ ഗ+്+യ
ഗ്വ കിട്ടാന്‍ ഗ+്+വ
ഗ്ന കിട്ടാന്‍ ഗ+്+ന
ഗ്ദ കിട്ടാന്‍ ഗ+്+ദ
ഗ്ദ്ധ കിട്ടാന്‍ ഗ+്+ദ+്+ധ
ഗ്മ കിട്ടാന്‍ ഗ+്+മ
ഘ്ന കിട്ടാന്‍ ഘ+്+ന
ഘ്ര കിട്ടാന്‍ ഘ+്+ര
ഘ്യ കിട്ടാന്‍ ഘ+്+യ
ഘ്വ കിട്ടാന്‍ ഘ+്+വ
ങ്ങ കിട്ടാന്‍ ങ+്+ങ
ങ്ക കിട്ടാന്‍ ങ+്+ക
ച്ച കിട്ടാന്‍ ച+്+ച
ച്ഛ കിട്ടാന്‍ ച+്+ഛ
ച്ല കിട്ടാന്‍ ച+്+ല
ച്യ കിട്ടാന്‍ ച+്+യ
ച്വ കിട്ടാന്‍ ച+്+വ
ജ്ജ കിട്ടാന്‍ ജ+്+ജ
ജ്ഞ കിട്ടാന്‍ ജ+്+ഞ
ജൃ കിട്ടാന്‍ ജ+ൃ
ജ്ര കിട്ടാന്‍ ജ+്+ര
ജ്യ കിട്ടാന്‍ ജ+്+യ
ജ്വ കിട്ടാന്‍ ജ+്+വ
ഞ്ഞ കിട്ടാന്‍ ഞ+്+ഞ
ഞ്ച കിട്ടാന്‍ ഞ+്+ച
ഞ്ഛ കിട്ടാന്‍ ഞ+്+ഛ
ഞ്ജ കിട്ടാന്‍ ഞ+്+ജ
ട്ട കിട്ടാന്‍ ട+്+ട
ട്ര കിട്ടാന്‍ ട+്+ര
ട്വ കിട്ടാന്‍ ട+്+വ
ട്യ കിട്ടാന്‍ ട+്+യ
ഠ്യ കിട്ടാന്‍ ഠ+്+യ
ഠ്വ കിട്ടാന്‍ ഠ+്+വ
ഡ്ഡ കിട്ടാന്‍ ഡ+്+ഡ
ഡ്ഢ കിട്ടാന്‍ ഡ+്+ഢ
ഡ്ര കിട്ടാന്‍ ഡ+്+ര
ഡ്യ കിട്ടാന്‍ ഡ+്+യ
ഡ്വ കിട്ടാന്‍ ഡ+്+വ
ണ്ണ കിട്ടാന്‍ ണ+്+ണ
ണ്മ കിട്ടാന്‍ ണ+്+മ
ണ്ട കിട്ടാന്‍ ണ+്+ട
ണ്ഡ കിട്ടാന്‍ ണ+്+ഡ
ണ്ഢ കിട്ടാന്‍ ണ+്+ഢ
ണ്ഠ കിട്ടാന്‍ ണ+്+ഠ
ണ്യ കിട്ടാന്‍ ണ+്+യ
ണ്വ കിട്ടാന്‍ ണ+്+വ
ത്ത കിട്ടാന്‍ ത+്+ത
ത്ത്ര കിട്ടാന്‍ ത+്+ത+്+ര
ത്ര കിട്ടാന്‍ ത+്+ര
ത്ന കിട്ടാന്‍ ത+്+ന
ത്മ കിട്ടാന്‍ ത+്+മ
ത്സ കിട്ടാന്‍ ത+്+സ
ത്ഥ കിട്ടാന്‍ ത+്+ഥ
ത്ഭ കിട്ടാന്‍ ത+്+ഭ
ത്യ കിട്ടാന്‍ ത+്+യ
ത്വ കിട്ടാന്‍ ത+്+വ
ദ്ദ കിട്ടാന്‍ ദ+്+ദ
ദ്ധ കിട്ടാന്‍ ദ+്+ധ
ദ്ര കിട്ടാന്‍ ദ+്+ര
ദൃ കിട്ടാന്‍ ദ+ൃ
ദ്യ കിട്ടാന്‍ ദ+്+യ
ദ്വ കിട്ടാന്‍ ദ+്+വ
ധ്ര കിട്ടാന്‍ ധ+്+ര
ധൃ കിട്ടാന്‍ ധ+ൃ
ന്ന കിട്ടാന്‍ ധ+്+ന
നൃ കിട്ടാന്‍ ന+ൃ
ന്ര കിട്ടാന്‍ ന+്+ര
ന്ത കിട്ടാന്‍ ന+്+ത
ന്ദ കിട്ടാന്‍ ന+്+ദ
ന്യ കിട്ടാന്‍ ന+്+യ
ന്വ കിട്ടാന്‍ ന+്+വ
പ്പ കിട്ടാന്‍ പ+്+പ
പ്ന കിട്ടാന്‍ പ+്+ന
പ്ല കിട്ടാന്‍ പ+്+ല
പ്യ കിട്ടാന്‍ പ+്+യ
പ്വ കിട്ടാന്‍ പ+്+വ
ഫ്ര കിട്ടാന്‍ ഫ+്+ര
ബ്ബ കിട്ടാന്‍ ബ+്+ബ
ബ്ദ കിട്ടാന്‍ ബ+്+ദ
ബ്യ കിട്ടാന്‍ ബ+്+യ
ബ്വ കിട്ടാന്‍ ബ+്+വ
ഭ്ര കിട്ടാന്‍ ഭ+്+ര
ഭൃ കിട്ടാന്‍ ഭ+ൃ
ഭ്യ കിട്ടാന്‍ ഭ+്+യ
ഭ്വ കിട്ടാന്‍ ഭ+്+വ
മ്മ കിട്ടാന്‍ മ+്+മ
മ്പ കിട്ടാന്‍ മ+്+പ
മ്യ കിട്ടാന്‍ മ+്+യ
മ്വ കിട്ടാന്‍ മ+്+വ
യ്യ കിട്ടാന്‍ യ+്+യ
യ്ച കിട്ടാന്‍ യ+്+ച
യ്ല കിട്ടാന്‍  യ+്+ല
യ്ക കിട്ടാന്‍ യ+്+ക
യ്ക്ക കിട്ടാന്‍ യ+്+ക+്+ക
യ്ത കിട്ടാന്‍ യ+്+ത
യ്ത്ത കിട്ടാന്‍ യ+്+ത+്+ത
യ്പ കിട്ടാന്‍ യ+്+പ
ര്യ കിട്ടാന്‍ ര+്+യ
ര്വ കിട്ടാന്‍ ര+്+വ
ല്ല കിട്ടാന്‍ ല+്+ല
ല്പ കിട്ടാന്‍ ല+്+പ
ല്യ കിട്ടാന്‍ ല+്+യ
ല്വ കിട്ടാന്‍ ല+്+വ
വ്വ കിട്ടാന്‍ വ+്+വ
ശ്ശ കിട്ടാന്‍ ശ+്+ശ
ശ്ച കിട്ടാന്‍ ശ+്+ച
ശ്ര കിട്ടാന്‍ ശ+്+ര
ശൃ കിട്ടാന്‍ ശ+ൃ
ശ്യ കിട്ടാന്‍ ശ+്+യ
ശ്വ കിട്ടാന്‍ ശ+്+വ
ഷ്ണ കിട്ടാന്‍ ഷ+്+ണ
ഷ്യ കിട്ടാന്‍ ഷ+്+യ
ഷ്വ കിട്ടാന്‍ ഷ+്+വ
ഷ്പ കിട്ടാന്‍ ഷ+്+പ
സ്സ കിട്ടാന്‍ സ+്+സ
സ്ന കിട്ടാന്‍ സ+്+ന
സ്മ കിട്ടാന്‍ സ+്+മ
സ്ത കിട്ടാന്‍ സ+്+ത
സ്ക കിട്ടാന്‍ സ+്+ക
സ്ക്ക കിട്ടാന്‍ സ+്+ക+്+ക
സ്ഥ കിട്ടാന്‍ സ+്+ഥ
സ്യ കിട്ടാന്‍ സ+്+യ
സ്വ കിട്ടാന്‍ സ+്+വ
ഹ്ന കിട്ടാന്‍ ഹ+്+ന
ഹ്ല കിട്ടാന്‍ ഹ+്+ല
ഹ്യ കിട്ടാന്‍ ഹ+്+യ
ഹ്വ കിട്ടാന്‍ ഹ+്+വ
ള്ള കിട്ടാന്‍ ള+്+ള
ഴ്ത കിട്ടാന്‍ ഴ+്+ത
ഴ്ത്ത കിട്ടാന്‍ ഴ+്+ത+്+ത
ഴ്ച കിട്ടാന്‍ ഴ+്+ച
റ്റ കിട്ടാന്‍  റ+്+റ

Refer: tdil-dc.in
.

ആണവ ചില്ലക്ഷരം

മലയാളം ആദ്യമായി യൂണിക്കോഡില്‍ ആക്കിയ കാലത്തു് ചില്ലക്ഷരം എന്‍കോഡ് ചെയ്യേണ്ടതില്ല എന്നു് ഒരു അഭിപ്രായം ഉന്നയിക്കപ്പെട്ടതിനാല്‍ ചില്ലക്ഷരം ഇല്ലാതെയാണു് യൂണിക്കോഡ് മലയാളം എന്‍കോഡിംഗ് നിലവില്‍ വന്നതു്. എന്നാല്‍ യൂണിക്കോഡില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത ചില്ലക്ഷരം ലഭിക്കാന്‍ വ്യഞ്ജനം+്+zwj = ചില്ലക്ഷരം എന്ന സമ്പ്രദായം സര്‍വ്വസാധാരണമായി ഉപയോഗിച്ചു പോന്നു. എല്ലാവരും ഈ രീതിയില്‍ ചില്ലക്ഷരം റ്റൈപ്പടിച്ചപ്പോഴാണു ചില്ലക്ഷരം പ്രത്യേകം എന്‍കോഡ് ചെയ്യണം എന്ന വാദഗതിയുമായി പലരും രംഗപ്രവേശം ചെയ്തതു്. അതിനു വഴങ്ങി ആണവചില്ലക്ഷരം യൂണിക്കോഡില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടു. രണ്ടു തരത്തില്‍ ചില്ലക്ഷരം റ്റൈപ്പ് ചെയ്യുന്ന രീതി വന്നപ്പോള്‍ സാങ്കേതികമായി പല പ്രശ്നങ്ങളും ഉല്‍ഭവിച്ചു. സര്‍ച്ചു്, സോര്‍ട്ടിംഗ് എന്നിവ പ്രശ്നമായി. ഫോണ്ടില്‍ രണ്ടു തരം ചില്ലക്ഷരം ഉള്‍ക്കൊള്ളിക്കേണ്ടിയും വന്നു. പരിഷ്ക്കരിക്കപ്പെടാത്ത പല പഴയ മലയാള ഫോണ്ടും കാലഹരണപ്പെട്ടു. സര്‍ച്ചിംഗിലെ പ്രശ്നം മുന്നില്‍ കണ്ടുകൊണ്ടു് ചില വെബ്സൈറ്റുകള്‍ അവരുടെ പഴയ രീതിയിലുള്ള ചില്ലക്ഷരം എല്ലാം പുതിയ ആണവ ചില്ലക്ഷരമായി മാറ്റി. അതിനു പുറകെയാണു് ആണവ ചില്ലക്ഷരം ഒരു വന്‍ പരാജയം ആണെന്നുള്ള അഭിപ്രായവുമായി ഗൂഗിള്‍ രംഗത്തെത്തുന്നതു്.

ഇന്‍സ്ക്രിപ്റ്റിന്റെ റ്റൈപ്പിംഗ് രീതിയില്‍ കീബോര്‍ഡ് ലേയൗട്ടു് പരിഷ്ക്കരിച്ച C-DAC അവരുടെ എന്‍ഹാന്‍സ്ഡ് കീബോര്‍ഡില്‍ ചില്ലക്ഷരം റ്റൈപ്പ് ചെയ്യുവാന്‍ 3 രീതി സജ്ജമാക്കി. മൈക്രൊസോഫ്റ്റിന്റെ വ്യഞ്ജനം+്+CtrlShift1 എന്നും പഴയ വ്യഞ്ജനം+്+] എന്നും, നേരിട്ട് ആണവ ചില്ലക്ഷരം എന്ന രീതിയും. ഇതില്‍ ഏതുപയോഗിക്കണം എന്നതാണു് നിലവില്‍ ഉള്ള പ്രശ്നം.

ആറ്റമിക്ക് (ആണവ) ചില്ലക്ഷരങ്ങളെപ്പറ്റിയും Enhanced Inscript Keyboardനെപ്പറ്റിയും വായിക്കുവാൻ ഇടയായതിനു ശേഷം എഴുതിയ ഈ പേജിൽ താഴോട്ടുള്ളതു് റ്റൈപ്പടിച്ചിരിക്കുന്നതു് C-DAC (T) Malayalam എന്ന Enhanced Inscript Keyboard ഉപയോഗിച്ചാണു്.

ഇതു് download ചെയ്തു install ചെയ്തതിനു ശേഷം C-DAC (T) Malayalam എന്നതു വേണം add input languagesൽ tick select ചെയ്യുവാൻ. വേറെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഇതിനോടൊപ്പം ആക്ടിവേറ്റ് ചെയ്തിട്ടുണ്ടെങ്കല്‍ Language Barൽ അതു് Malayalam - C-DAC(T) എന്നു കാണുകയും റ്റൈപ്പടിക്കാൻ അതു tick select ചെയ്യുകയും വേണം.
ചില്ലക്ഷരം റ്റൈപ്പു് ചെയ്യുവാൻ ഇതിൽ വ്യത്യസ്തമായ രീതിയാണു് സംവിധാനം ചെയ്തിരിക്കുന്നതു്. V = ൻ, * = ൾ, \ = ർ, > = ൽ,  X = ൺ എന്നീ രീതിയില്‍ ഒറ്റ കീസ്ട്രോക്കിലാണു് ചില്ലക്ഷരം കിട്ടുന്നതു്. അതും ആണവ ചില്ലക്ഷരം.

(കൂടാതെ പഴയ രീതിയിൽ വ്യഞ്ജനം+്+] എന്ന രീതിയിലും വ്യഞ്ജനം+്+Ctrl_Shift_1 (key combination) എന്ന രീതിയിലും ചില്ലക്ഷരം ഇതിൽ റ്റൈപ്പു് ചെയ്യാൻ സാധിക്കും

AltGr ചേര്‍ത്തു വേണം അക്കങ്ങൾ മലയാളത്തിൽ റ്റൈപ്പടിക്കുവാൻ. നോർമൽ ആയ ആദ്യത്തെ രണ്ടു ലേയറിൽ അക്കങ്ങൾ ഇംഗ്ലീഷിൽ ആണു് കിട്ടുന്നതു്.

AltGr+Shiftൽ D = ഌ , R = ൡ , + = ൠ

ബാക്കിയുള്ള റ്റൈപ്പിംഗു് എല്ലാം പഴയ രീതിയിൽ തന്നെ ആവാം. )

ആണവ ചില്ലക്ഷരങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ :

൧. അപ്ഡേറ്റ് ചെയ്തിട്ടില്ലാത്ത പല പഴയ മലയാള ഫോണ്ടുകളിലും ആറ്റമിക്ക് ചില്ലക്ഷരം ഉൾക്കൊള്ളിച്ചിട്ടില്ലാത്തതിനാൽ അവ ഉപയോഗിച്ചു വായിക്കുവാൻ ശ്രമിച്ചാൽ ചില്ലക്ഷരങ്ങളെ ചതുരപ്പെട്ടിയായിട്ടോ ചോദ്യചിഹ്നം ആയിട്ടോ ആയിരിക്കും മോണിറ്ററിൽ തെളിയുക
൨. പഴയ പല സോഫ്റ്റ്‍വേറുകളും പ്രോഗ്രാമുകളും ആണവചില്ലക്ഷരത്തെ സപ്പോർട്ടു ചെയ്യുന്നില്ല
൩. ചില ഫോണ്ടിലെ അക്ഷരങ്ങളുമായി ആണവചില്ലക്ഷരത്തിന്റെ ആകൃതിയും വലിപ്പവും ഇണങ്ങുന്നില്ല

DOEയുടെ ഇന്‍സ്ക്രിപ്റ്റു് രീതിയിലെ ലേയൌട്ടു് 1986ല്‍ നിലവില്‍ വന്നതോടുകൂടി മലയാളം കീബോര്‍ഡു് ലേയൌട്ടിനു ഏകോപനം വന്നു. പക്ഷെ ചിലര്‍ അവരവരുടെ സൌകര്യാര്‍ത്ഥം അതും അഴിച്ചു പണിതു കീ വിന്യാസത്തില്‍ മാറ്റം വരുത്തി. അതോടുകൂടി ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡിലെ ലേയൗട്ടിനു് ഏകോപനം ഇല്ലാതെ ഭവിച്ചു.

മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചു വരുന്നതു് കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചതും കേരള സര്‍ക്കാരിന്റെ വെബു് സൈറ്റില്‍ ലഭ്യമായതും ആയ Inscript Keyboard for Malayalam in Windows Operating System (2007 - Mod 2008) ആണു്.

യൂണിക്കോഡു് മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ ലഭ്യമായ മറ്റു കീബോര്‍ഡുകള്‍

2. Windows 7ല്‍ ലഭ്യമായ മൈക്രോസോഫ്റ്റിന്റെ  Malayalam ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് - ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key combination എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി
3. Ralminov's Extended Inscript Keyboard 2007 - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍
4. C-DAC(T) Enhanced Inscript Keyboard 2008 - ചില്ലക്ഷരങ്ങള്‍ മൂന്നു രീതിയില്‍ റ്റൈപ്പു് ചെയ്യാം
5. Malayalam Inscript Unicode Keyboard 2013 for Windows - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍.
6. Malayalam Typeracer - Caps Lock on is Qwerty and off is Malayalam.
7. Google Inscript ല്‍ ചില്ലക്ഷരം കിട്ടാന്‍ ക്യാരക്ടര്‍ പിക്കറില്‍ നിന്നും നേരിട്ടോ അല്ലെങ്കില്‍ വ്യഞ്ജനം+്+zwj എന്ന രീതിയിലോ ആവാം. അതിന്റെ വര്‍ച്വല്‍ കീബോര്‍ഡില്‍ ചില്ലക്ഷരം കിട്ടുന്നില്ല എന്നതിനാല്‍ ഓരോ ചില്ലക്ഷരം റ്റൈപ്പു് ചെയ്യുവാന്‍ വരുമ്പോഴും ക്യാരക്ടര്‍ പിക്കറിലേക്കും തിരിച്ചും മാറേണ്ടിവരും.

( AltGr, Alt+Shift എന്നിവ ഉപയോഗിക്കാതെ തന്നെ വ്യഞ്ജനം+്+വ്യഞ്ജനം എന്ന രീതിയില്‍ കൂട്ടക്ഷരങ്ങള്‍ ആദ്യത്തെ രണ്ടു ലേയറുകളില്‍ തന്നെ കിട്ടും എന്നിരിക്കേ മൂന്നാമത്തേയും നാലാമത്തേയും ലേയറിലെ നേരിട്ടടിക്കുന്ന കൂട്ടക്ഷരങ്ങളുടെ ആവശ്യകത എന്താണെന്നു മനസ്സിലാവുന്നില്ല. കീബോര്‍ഡ് പഠിച്ചെടുക്കാന്‍ ഇതു കൂടുതല്‍ ബൂദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയില്ലേ?  കൂടാതെ AltGrഉം Alt+Shiftഉം ഉപയോഗിച്ചു കൂടെക്കൂടെ നാലു ലേയറുകളിലേക്കും മാറി മാറി റ്റൈപ്പടിക്കേണ്ടി വരുന്നതും മുദ്ധിമുട്ടുണ്ടാക്കുകയും വേഗത കുറയ്ക്കുകയും ചെയ്യില്ലേ? വളരെ അപൂര്‍വ്വമായി ഉപയോഗിക്കേണ്ടിവരുന്ന പ്രാചീന മലയാള അക്ഷരങ്ങളും വിഭിന്ന സംഖ്യകളും ആണു് മൂന്നാമത്തേയും നാലാമത്തേയും ലേയറില്‍ ഉള്‍ക്കൊള്ളിക്കുന്നതെങ്കില്‍ ആ ലേയറുകള്‍ കൂടുതല്‍ പ്രയോജനപ്രദമാക്കാമായിരുന്നു. )

Inscript keyboard കൂടാതെ മറ്റനേകം Transliteration രീതികളും മലയാളം Remington Typewriter Layoutഉം നിലവില്‍ ലഭ്യമാണെന്നു കൂടി ഓര്‍ക്കുമ്പോള്‍ എല്ലാവരും ഒരേ രീതിയില്‍ മലയാളം റ്റൈപ്പു് ചെയ്യുന്ന സംവിധാനം എങ്ങിനെ സാദ്ധ്യമാകും? വൈവിദ്ധ്യമായ ലേയൌട്ടുകളുടെ എണ്ണം കൂടിയതു കൊണ്ടെന്താണു് നേട്ടം?

മലയാളം റ്റൈപ്പിംഗു് ഇപ്പോള്‍ ഒരു നാഥനില്ലാക്കളരി ആയി. തലപ്പത്തിരിക്കുന്നവര്‍ മുതല്‍ ഉപയോക്താവു് വരെ എല്ലാവരും അവരവരുടെ രീതി പിന്‍തുടരുന്നു. എല്ലാവരും ഒത്തൊരുമിക്കേണ്ട കാലം കഴിഞ്ഞു. ഏകോപനം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ നേരിട്ടിറങ്ങേണ്ടിവരുമോ? അനങ്ങാപ്പാറയായ സര്‍ക്കാറിനെ കുലുക്കാന്‍ കെല്പുള്ള വന്‍ ശക്തി മാദ്ധ്യമങ്ങള്‍ തന്നെ. പക്ഷെ അവരും വിഭിന്ന രീതിയില്‍ മലയാളം റ്റൈപ്പടിച്ചു പത്രം ഇറക്കുമ്പോള്‍ ഏകീകരണത്തിനു തുനിഞ്ഞിറങ്ങുമോ? കാശുമുടക്കി പല തരത്തിലുള്ള സോഫ്റ്റ്‌വേര്‍ കൈവശമുണ്ടെന്നു വച്ചു് സൌജന്യമായി ലഭ്യമായ മലയാള റ്റൈപ്പിംഗു് ഉപാധികള്‍ പ്രയോജനപ്പെടുത്തുന്നതിനു എന്താണു് തടസ്സം?

.

Friday, 9 August 2013

ട്രാന്‍സ്ലിറ്ററേഷന്‍ / ഇന്‍സ്ക്രിപ്റ്റു്

യൂണിക്കോഡു് മലയാളം രണ്ടു തരത്തില്‍ റ്റൈപ്പു് ചെയ്യാം

൧. ട്രാന്‍സ്ലിറ്ററേഷന്‍ അധവാ ഉച്ചാരണ രീതിയില്‍ മംഗ്ലീഷില്‍
൨. ഇന്‍സ്ക്രിപ്റ്റ് രീതിയില്‍ നേരിട്ടു് മലയാളത്തില്‍

താഴെ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ നിങ്ങള്‍ ട്രാന്‍സ്ലിറ്ററേഷന്‍ മംഗ്ലീഷില്‍ തന്നെ തുടരുന്നതാവും നല്ലതു്

൧. നിലവില്‍ നല്ല വേഗതയുണ്ടെങ്കില്‍
൨. അക്ഷരങ്ങള്‍ എല്ലാം വ്യക്തമായി കിട്ടുന്നുണ്ടെങ്കില്‍
൩. ഫണറ്റിക്കു് രീതി ആണു് ഇഷ്ടമെങ്കില്‍
൪. ഒരു മലയാളം കീ ബോര്‍ഡു കൂടി പഠിക്കാന്‍ ഉത്സാഹം ഇല്ലെങ്കില്‍
൫. വിന്‍ഡോസില്‍ മലയാളം ആക്റ്റിവു് ആക്കാന്‍ താല്പര്യമില്ല എങ്കില്‍
൬. മലയാളം മലയാളത്തില്‍ എഴുതുവാന്‍ അറിയില്ല എങ്കില്‍
൭. മുമ്പേ ഗമിക്കും ഗോപു തന്റെ പിമ്പേ ഗമിക്കാനാണു താല്പര്യമെങ്കില്‍
൮. "സ്വന്തം മാതൃഭാഷ റ്റൈപ്പടിക്കാന്‍ അന്യഭാഷയെ ആശ്രയിക്കുന്നതില്‍ എന്താണു തെറ്റു് " എന്നാണു സമീപനം എങ്കില്‍
൯. അന്യരുടെ അനേകം കംപ്യൂട്ടര്‍ ഉപയോഗിക്കേണ്ടിവരുന്നുണ്ടെങ്കില്‍

മലയാളം യുണിക്കോഡു് മലയാളത്തില്‍ റ്റൈപ്പു് ചെയ്യുന്നതു കൊണ്ടുള്ള പ്രയോജനം

൧. ഭാവിയില്‍ ഇതായിരിക്കും മലയാളികള്‍ ഉപയോഗിക്കുവാന്‍ പോകുന്നതു്
൨. വേഗതയേറിയ പദ്ധതി
൩. ഇന്റര്‍നെറ്റില്‍ പ്രായോഗികം
൪. കടലാസില്‍ എഴുതുന്ന രീതി
൫. കീസ്ട്രോക്കുകള്‍ താരതമ്യേന കുറവാണു്
൬. ചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും വ്യക്തമായി ലഭിക്കും
൭. വളരെ സങ്കീര്‍ണമായ കൂട്ടക്ഷരപ്രയോഗങ്ങളും എളുപ്പാണു്
൮. എല്ലാ ഭാരതീയ ഭാഷകള്‍ക്കും ഒരേ അക്ഷരവിന്യാസമാണു്
൯. ഒരു ഭാരതീയ ഭാഷ റ്റൈപ്പു് ചെയ്യാന്‍ പഠിച്ചു കഴിഞ്ഞാല്‍ മറ്റു ഭാഷകള്‍ എളുപ്പമായി ചെയ്യാം
൧0. അധികഭാഷ ആക്റ്റിവു് ആക്കുന്നതു് ഒരിക്കല്‍ മാത്രം മതി
൧൧. പരിശീലനത്തിനു On-screen keyboard അല്ലെങ്കില്‍ On-line keyboard ലഭ്യമാണു്
൧൨. മലയാളവും ഇംഗ്ലീഷും ഇടകലര്‍ത്തി റ്റൈപ്പടിക്കാന്‍ എളുപ്പമാണു്
൧൩. അഞ്ജലി പഴയ ലിപി ഉപയോഗിച്ചാന്‍ രണ്ടു ഭാഷയില്‍ മാറി മാറി റ്റൈപ്പടിക്കാം
൧൪. ഭാഷ മാറ്റി റ്റൈപ്പടിക്കുമ്പോള്‍ കൂടെക്കൂടെ ഫോണ്ടു മാറ്റേണ്ട ആവശ്യം ഇല്ല
൧൫. മലയാളത്തെ മലയാളമായി തന്നെ കംപ്യൂട്ടര്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നു.
൧൬. അച്ചടിച്ച ഫൈല്‍ ലോകത്തുള്ള ഏതു കമ്പ്യൂട്ടറിലും വായിക്കുവാന്‍ സാധിക്കും.
൧൭. कखगघङ चछजझञ टठडढण तथदधन पफबभम यरलव षषसह क का कि की कु कू कृ कॆ के कै कॊ को कौ कं कः എന്നിങ്ങനെ രണ്ടോ അതില്‍ കൂടുതല്‍ ഭാഷകള്‍ ഒരൊറ്റ ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് ഉപയോഗിച്ചു റ്റൈപ്പു് ചെയ്യുവാന്‍ സാധിക്കും.  ഉദാഃ English മലയാളം हिन्दि
൧൮. മംഗ്ലീഷു് മാല്‍ഫബറ്റു് പഠിക്കാനുള്ള അത്രയും ബുദ്ധിമുട്ടില്ല മലയാളം കീ വിന്യാസം പഠിക്കാന്‍.

(ട്രാന്‍സ്ലിറ്ററേഷന്‍ സമ്പ്രദായത്തില്‍  റ്റൈപ്പു് ചെയ്യുമ്പോള്‍ സ്വന്തം മാതൃഭാഷയായ മലയാളം അക്ഷരങ്ങള്‍ കിട്ടുവാന്‍ വേണ്ടി സായിപ്പിന്റെ ഇംഗ്ലീഷു് അക്ഷരങ്ങളെ ആണു് ആശ്രയിക്കേണ്ടി വരുന്നതു്. റ്റൈപ്പടിക്കുമ്പോള്‍ മംഗ്ലീഷില്‍ അക്ഷരത്തെറ്റു് സംഭവിച്ചാല്‍ ഉദ്ദേശിക്കുന്ന മലയാള അക്ഷരം കിട്ടി എന്നു വരില്ല. ട്രാന്‍സ്ലിറ്ററേഷനു പഠനം ആവശ്യമില്ല എന്നു പറയുന്നതു് വെറുതെയല്ലേ? എന്തായാലും, ഒന്നുകില്‍ മലയാള അക്ഷരങ്ങളുടെ മംഗ്ലീഷു് സ്പല്ലിംഗു് പഠിക്കണം അല്ലെങ്കില്‍ മലയാളം കീ വിന്യാസം പഠിക്കണം! എന്നാല്‍ പിന്നെ മുകളില്‍ വിവരിച്ച പ്രയോജനങ്ങള്‍ കണക്കിലെടുത്തു് ഒരു തീരുമാനത്തില്‍ എത്തിക്കൂടെ? എതായാലും നനഞ്ഞു. ഇനിയിപ്പോള്‍ കുളിച്ചു കയറുന്നതു മലയാളം മലയാളത്തില്‍ റ്റൈപ്പു് ചെയ്യുന്ന ഇന്‍സ്ക്രിപ്റ്റു് സമ്പ്രദായത്തില്‍ തന്നെ എന്നു ചിന്തിച്ചുകൂടെ? മലയാള അക്ഷരങ്ങള്‍ എങ്ങനെയാണു് കീബോര്‍ഡില്‍ വിന്യസിച്ചിരിക്കുന്നതു് എന്നു മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ മലയാളം മാത്രം ചിന്തിച്ചുകൊണ്ടു മലയാളത്തില്‍ തന്നെ റ്റൈപ്പടിക്കാം. ഒന്നുമില്ലേല്‍ നമ്മള്‍ മലയാളികള്‍ അല്ലേ? മലയാളം അല്ലേ നമ്മുടെ മാതൃഭാഷ?)

യൂണിക്കോഡു് കൊണ്ടുള്ള പ്രയോജനം

൧. ഒന്നില്‍ കൂടുതല്‍ ഭാഷകള്‍ ഒരേ ഫയലില്‍ റ്റൈപ്പു് ചെയ്തു സൂക്ഷിക്കാം
൨. അക്ഷരത്തെറ്റുകള്‍ കണ്ടു പിടിക്കാം
൩. വാക്കുകളും വരികളും അക്ഷരമാല ക്രമത്തില്‍ നിരത്താം
൪. ഏതെങ്കിലും ഒരു മലയാളം യൂണിക്കോഡു് ഫോണ്ടു് കംപ്യൂട്ടറില്‍ ഉണ്ടായാല്‍ മതി
൫. ഏതു ആപ്ലിക്കേഷനിലും മലയാളം ഉപയോഗിക്കാം
൬. ഒരിടത്തു നിന്നും വേറൊരിടത്തേക്കു് പകര്‍ത്തി ഒട്ടിക്കാം
൭. മലയാളത്തില്‍ ഈമെയില്‍ അയക്കാം
൮. ഇന്റര്‍നെറ്റിലും കംപ്യൂട്ടറിലും വിവരം തിരയാം
൯. ഇന്റര്‍നെറ്റില്‍ ലഭ്യമായ മലയാളം താളുകള്‍ വായിക്കാം
൧0. 

ഇന്‍സ്ക്രിപ്റ്റു് പദ്ധതിക്കു് ജനപ്രീതി ലഭിക്കാന്‍ വൈകുന്നതിനു കാരണം

൧. ജനകീയമായ ട്രാന്‍സ്ലിറ്ററേഷന്റെ സാന്നിധ്യം
൨. ഇന്‍സ്ക്രിപ്റ്റു് പദ്ധതിയെപ്പറ്റിയുള്ള അജ്ഞത
൩. വിന്‍ഡോസില്‍ ഡിഫാള്‍ട്ടായി ആക്റ്റിവു് അല്ലെന്ന കാരണം
൪. പുതിയ രീതിയിലേക്കു് മാറാനുള്ള മടി
൫. ഇതിലേക്കു് മാറുമ്പോള്‍ വേഗത കുറയുമോ എന്ന ആശങ്ക
൬. ഭാഷാക്ഷരങ്ങളെപ്പറ്റിയുള്ള അജ്ഞത (കേരളത്തിനു പുറത്തു സ്ക്കൂള്‍ വിദ്യാഭ്യാസം ചെയ്തവര്‍ )
൭. മാതൃഭാഷയോടുള്ള അവഗണന (ഇതാണു് ഇന്നത്തെ ഏറ്റവും വലിയ പ്രശ്നം, പ്രത്യേകിച്ചും യുവതലമുറക്കാര്‍ക്കിടയില്‍ )
൮. ദ്വിഭാഷാ കീബോര്‍ഡിന്റെ ദുര്‍ലഭ്യത
൯. ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ എല്ലാറ്റിലും ഈ സംവിധാനം ഉണ്ടായെന്നു വരില്ല

കൂടുതല്‍ വിവരങ്ങള്‍ ഇവിടെയും , വീഡിയോ ഇവിടെയും


ട്രാന്‍സ്ലിറ്ററേഷന്‍
ഇന്‍സ്ക്രിപ്റ്റു്


പഠനം

ട്രാന്‍സ്ലിറ്ററേഷന്‍

മംഗ്ലീഷു് പഠിക്കണം

ഇന്‍ക്രിപ്റ്റു് 

അത്യാവശ്യം
എന്തു് ഇന്‍സ്റ്റാള്‍ ചെയ്യണം

Transliteration Software

Winscript (Windows Indian Script), Font
കീ ബോര്‍ഡു്


Qwerty

പ്രത്യേകം ലേബല്‍ ചെയ്യണം.
കീ ബോര്‍ഡു് പഠനം

Qwerty അറിഞ്ഞാല്‍ മതി

അക്ഷരങ്ങളുടെ സ്ഥാനം പഠിക്കണം. അതിനായി കീബോര്‍ഡിന്റെ ചിത്രത്തിന്റെ പകര്‍പ്പു് എടുത്തു് സൂക്ഷിക്കുക
ഭാഷാക്ഷര പരിജ്ഞാനം

ആവശ്യമില്ല

ടെക്നിക്കു്

റ്റൈപ്പു് ചെയ്ത മംഗ്ലീഷിനെ മലയാളം ആക്കുന്ന സോഫ്റ്റു്വേര്‍

മലയാളം നേരിട്ടു് റ്റൈപ്പു് ചെയ്യാം
കോപ്പി പേസ്റ്റു്

വേണം

വേണ്ട
തയ്യാറെടുപ്

ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റു്വേര്‍ ഒരോ പ്രാവശ്യവും തുറക്കണം

വിന്‍ഡോസില്‍ മലയാളം ഒരിക്കള്‍ മാത്രം ക്രമീകരിച്ചാല്‍ മതി
കീബോര്‍ഡു് ലേഔട്ടു്

Qwerty

Bilingual Keyboard – വ്യഞ്ജനങ്ങള്‍ വലതു വിരലിലെ കീകളിലും സ്വരങ്ങള്‍ ഇടതു വിരലിലെ കീകളിലും.
റ്റൈപ്പിംഗു് രീതി

മംഗ്ലീഷു് - അതായതു് മലയാളം അക്ഷരങ്ങളെപ്പറ്റി ആലോചിക്കാതെ ഇംഗ്ലീഷില്‍    മലയാളം സംസാരിക്കുന്നതു് പോലെ

മലയാളം മലയാളത്തില്‍ എഴുതുന്നതു് പോലെ
ഉദാഹരണം

ഇംഗ്ലീഷു് കീബോര്‍ഡു് ഉപയോഗിച്ചു് തന്നെ " m a l a y a l a m "എന്നു് റ്റൈപ്പു് ചെയ്താല്‍ " മലയാളം " എന്നു് കിട്ടും

നമ്മള്‍ മലയാളം എഴുതുന്നതു് പോലെ തന്നെ " മ ല യ ാ ള ം " എന്നു് റ്റൈപ്പു് ചെയ്താല്‍ " മലയാളം " എന്നു് കിട്ടും
Web friendly?

തരക്കേടില്ല

ഉഗ്രന്‍
കീ സ്ട്രോക്കുകളുടെ എണ്ണം

കൂടുതല്‍

കുറവു്
കീ സ്ട്രോക്കിന്റെ എണ്ണം ഉദാഃ

Malayalam = 9

മ ല യ ാ ള ം = 6
റ്റൈപ്പു് ചെയ്യാന്‍ വേഗത

ഇംഗ്ലീഷു് റ്റൈപ്പു് ചെയ്യുന്ന സ്പീഡു്

കൂടുതല്‍ സ്പീഡു്
കീ കോമ്പിനേഷന്‍ പഠനം

വേണം

വേണ്ട
അക്ഷരത്തെറ്റുകള്‍

കൂടുതല്‍

കുറവു്
അക്ഷരസ്പഷ്ടത

തരക്കേടില്ല

വ്യക്തം
ചന്ദ്രക്കല

അവ്യക്തം - ഉദാഃ ത് ന് ണ്

വ്യക്തം - ഉദാഃ തു് നു് ണു്
കൂട്ടക്ഷരം

അവ്വ്യക്തം

വ്യക്തം - ഉദാഃ ക ് ത = ക്ത
ചില്ലക്ഷരം

അവ്വ്യക്തം - ഉദാഃ ന്

വ്യക്തം - ഉദാഃ ന ് ] = ന്‍
മലയാളം അക്കങ്ങള്‍

ഇല്ല

ഉണ്ടു് - ൧൨൩൪൫൬൭൮൯o
സഹായഹസ്തം

ഉണ്ടു്

ഓണ്‍ലൈന്‍ പരിശിലനം

ഉണ്ടു്

വര്‍ച്വല്‍ കീബോര്‍ഡു്

ഉണ്ടു്

ഇത്തരം സംവിധാനം ഉണ്ടു് എന്നു് അറിയാവുന്നവര്‍

കൂടുതല്‍

കുറവു്
തല്പരര്‍

സ്വദേശി മലയാളികള്‍

വിദേശി മലയാളികള്‍
പ്രവര്‍ത്തിപരമായി താല്പര്യമുള്ളവര്‍

ചാറ്റിംഗു് ധാരാളമായി ഉപയോഗിക്കുന്നവര്‍

എഞ്ചിനീയര്‍മാര്‍., മാധ്യമ പ്രവര്‍ത്തകര്‍,
വിദ്യാര്‍ത്ഥികള്‍, പൊതു പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, അഭിഭാഷകര്‍,
ഒട്ടും താല്പര്യം കാണിക്കാത്തവര്‍



കംപ്യൂട്ടര്‍ വില്പനക്കാരും അവരുടെ സര്‍വ്വീസ്സ് ടെക്‍നീഷ്യന്മാരും















ഇതു് ഒന്നു റ്റൈപ്പു് ചെയ്യുവാന്‍ പറ്റുമോ എന്നു് നോക്കൂ
"ഓതറവളവിലൊരകവളവിലൊരുതിരിവളവിലൊരൊതളത്തേല്‍ പത്തിരുപത്തഞ്ചുളിഒതളങ്ങ"
അടുത്തതു് >>

Thursday, 8 August 2013

വരമൊഴിയുടെ പരിണാമം

എഴുതുന്ന രീതിയ്ക്കു് കാലാകാലങ്ങളില്‍ വന്ന പരിണാമം

ദ്വിഭാഷാ കീബോര്‍ഡു്
ഡിജിറ്റല്‍ - കംപ്യൂട്ടര്‍
റ്റൈപ്പു്റൈറ്റര്‍ (അച്ചെഴുത്തു്) - മെഷിന്‍ -
അച്ചടി - അച്ചു് -  - 1576-ല്‍ സ്പെയിന്‍കാരനായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ഒരു അച്ചടി ശാല സ്ഥാപിച്ചതാണു് മലയാളത്തിലെ ആദ്യത്തെ അച്ചടിശാല.
കടലാസു് - ജെല്‍, ബോള്‍പെന്‍, ഫൗണ്ടന്‍ പേന, മുക്കുപേന, തൂവല്‍
സ്ലേറ്റു് - പെന്‍സില്‍, ചോക്കു്
മുള
ഇരുമ്പു്
പാപ്പാറസ്സു്
പാപ്പാറസ്സു് ഉപയോഗിച്ചിരുന്നതു് പ്രാചീന ഈജിപ്തില്‍ ആയിരുന്നു. ക്രിസ്തുവര്‍ഷം 3 000BC മുതല്‍ ഇതിന്റെ വിദേസവിപണനം കൊണ്ടു് മാത്രം ജീവിച്ചിരുന്നവരുണ്ടു്. പാപറസു് എന്ന ഈറച്ചെടിയില്‍ തുടങ്ങിയതാണു് മുളംചെടിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന പേപ്പര്‍ വന്നു നില്‍ക്കുന്നതു്. ഇലകള്‍ ആണു് എഴുതുവാന്‍ ഉപയോഗിച്ചിരുന്നതു്. ഇലയുടെ പുറം തൊലി അല്പം ചെത്തിക്കളഞ്ഞു് പാളികളായി മുറിച്ചു് ഇലയുടെ വക്കുകള്‍ കേറിയിങ്ങിയിരിക്കുന്ന രീതി രണ്ടു് അടുക്കു് ഇലകള്‍ ചേര്‍ത്തു് വച്ചു് അടിച്ചുറപ്പിച്ചോ പ്രസ്സു് ചെയ്തോ ഉറപ്പിച്ചു് വെയിലത്തിട്ടുണക്കി പ്രതലം മിനുക്കി ആവശ്യാനുസരണം വീതിയില്‍ കൂട്ടിത്തുന്നിയാണു് ഒരു ചുരുള്‍ ഉണ്ടാക്കിയിരുന്നതു്. എഴുതുവാന്‍ മഷിയും തൂവലും.
താളിയോല (ഉണക്കിയ പനയോല) - നാരായം ഉപയോഗിച്ചു് എഴുത്തു്
പുരാണങ്ങള്‍ പരിശോധിച്ചാല്‍ വാത്മീകി രാമായണം എഴുതിയതു് താളിയോലയിലായിരുന്നു. മഹാഭാരതം കഥ എഴുതുവാന്‍ ഗണപതി ഉപയോഗിച്ചിരുന്നതു് ഒടിച്ചെടുത്ത തന്റെ ഒരു കൊമ്പും താളിയോലയുമായിരുന്നത്രേ.

താളി എന്നാല്‍ പന എന്നാണു് അര്‍ത്ഥം. ഇതു് ഉണ്ടാക്കാന്‍ കുടപ്പനയുടെയും കരിമ്പനയുടേയും കിളിന്തോലകള്‍ ആണു് ഉപയോഗിക്കുന്നതു്. രണ്ടു് തരത്തില്‍, വാട്ടി ഉണക്കിയും അല്ലെങ്കില്‍ ഉണക്കി പുകകൊളളിച്ചും ആണു് ഇതു് തയ്യാറാക്കിയെടുക്കുന്നതു്. ഇവ നൂറ്റാണ്ടുകളോളം പഴക്കമായാലും കേടുപാടുകള്‍ സംഭവിക്കാതെ ഇരുന്നുകൊള്ളും. എഴുതിയ ഓലകള്‍ ഒന്നിനു മുകളില്‍ അടുത്തതു് എന്ന ക്രമത്തിലാണു് അടുക്കി ഓലയില്‍ സുഷിരം ഉണ്ടാക്കി ചരടു് കോര്‍ത്തു് കെട്ടി വയ്ക്കുകയാണു് പതിവു്. ചിലപ്പോള്‍ കേടു വരാതിരിക്കുവാന്‍ രണ്ടു് വശങ്ങളിലും ഒരു ഘനം കുറഞ്ഞ തടിപ്പലക കൂടി ചേര്‍ത്തു് സംരക്ഷിച്ചു് വയ്ക്കാറുണ്ടു്. പല രൂപത്തിലും വലിപ്പത്തിലും താളിയോലകളുണ്ടായിരുന്നെങ്കിലും ദീര്‍ഘചതുരാകൃതിയിലുള്ളവായിരുന്നു അധികവും. ഇതില്‍ എഴുതുവാനായി ഉപയോഗിച്ചിരുന്നതു് മൂര്‍ച്ചയുള്ള ചെറിയ ഇരുമ്പു് ദണ്ഡ് ആയിരുന്നു.

ഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍, അമ്പലങ്ങളിലേയും ക്രിസ്തീയ ദേവാലയങ്ങളിലെയും കണക്കുകള്‍, ജാതകം കുറിക്കുന്നതിനു്, വസ്തുക്കളുടെ ആധാരം,പാട്ടം, മിച്ചവാരം മുതലായവ അടച്ചതിനുള്ള രശീതുകള്‍, ബന്ധുക്കള്‍ക്കയക്കുന്ന കത്തുകള്‍, ആധാരമെഴുത്തിനു്, വൈദ്യശാസ്ത്രഗന്ഥങ്ങള്‍, ചിത്രപ്പണികള്‍, രാജസന്ദേശങ്ങള്‍ എന്നിവയ്ക്കാണു് താളിയോല ഉപയോഗിച്ചിരുന്നതു്. അപൂര്‍വ്വമായി കുട്ടികളെ എഴുത്തിനിരുത്തുന്നതിനു് താളിയോല ഉപയാഗിക്കാറുണ്ടു്. ഇതിനു് പക്ഷെ ഈര്‍ക്കിലി ഉള്‍പ്പെടെ നീളത്തില്‍ മുറിച്ചെടുത്ത ഓലയാണു് ഉപയോഗിക്കാറു്.

ഓലകളിലെ എഴുത്തു് ശൈലി അക്ഷരങ്ങള്‍ പിരിച്ചെഴുതിയാണു് ഉപയോഗിച്ചിരുന്നതു്. പതിനേഴാം നൂറ്റാണ്ടിനു് ശേഷം ആണു് പഴയ ലിപിയായ കോലെഴുത്തു് സമ്പ്രദായം തുടങ്ങിയതു്.

ഈ അടുത്തകാലത്തു് ഒരു വ്യത്യസ്ത രീതിയെന്ന നിലയില്‍ കല്യാണക്കുറികളും പനയോലയില്‍ അച്ചടിക്കുന്ന രീതി അപൂര്‍വ്വമായി കണ്ടുവരുന്നുണ്ടു്.
ലോഹം, ലോഹത്തകിടു് - ഇരുമ്പു്
ഇരുമ്പിലുള്ള എഴുത്തിനു് പ്രസിദ്ധികെട്ടതു് ദില്ലിയിലെ മെഹറോലിയിലുള്ള ഇരുമ്പു് സ്തൂപമാണു്. ഗാര്‍ഹ്വാലിലെ ഗേപേശ്വര്‍ ക്ഷേത്രപരിസരത്തുള്ള അഞ്ചു് മീറ്റര്‍ പൊക്കമുള്ള തൃശ്ശൂലത്തില്‍ ചന്ദ്ര എന്ന രാജാവിന്റെ പേരു് ഗുപ്തബ്രഹ്മി ലിപിയില്‍ സംസ്ക്രത ആറു് വരി കൊത്തി വച്ചിരിക്കുന്നതിനു് 500 ADയോളം പഴക്കമുണ്ടു്.

സര്‍വ്വസാധാരണമായി ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന ലോഹം ചെമ്പു് ആയിരുന്നു. അതിനു് താമ്രപത്രം എന്നും താമ്രശാസന എന്നു് അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ചു് പറഞ്ഞു പോന്നു. ക്രിസ്തുവര്‍ഷം 400 ADയില്‍ ബുദ്ധമതഭിക്ഷുക്കള്‍ ചെമ്പു് തകിടു് എഴുതുവാന്‍ ഉപയോഗിച്ചിരുന്നു. 629-45 ADയില്‍ കനിഷ്കചക്രവര്‍ത്തി ബുദ്ധമതഗ്രന്ഥങ്ങള്‍ ചെമ്പു് തകിടില്‍ ലേഖനം ചെയ്യപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇന്നും ജോത്സന്മാര്‍ മന്ത്രച്ചരടില്‍ മന്ത്രങ്ങള്‍ കെട്ടാന്‍ ചെമ്പു് ഉപിയോഗിക്കുന്നുണ്ടു്. എഴുതുവാനുള്ളതു് ആദ്യം മഷി ഉപയോഗിച്ചു് എഴുതിയതിനു് ശേഷം അതിലൂടെ ഇരുമ്പു് കമ്പി കൊണ്ടു് പോറിയോ ഉളിയും കൊട്ടുവടിയും ഉപയോഗിച്ചു് ചാലു് പോലെ കൊത്തിയെടുത്തോ അതുമല്ലെങ്കില്‍ അക്ഷരങ്ങളുടെ പ്രതിബിംബം പുറകില്‍ വരച്ചു് മുഖവശത്തു് മുഴച്ചു് വരുന്ന രീതിയിലോ ആണു് ചെമ്പു് തകിടു് എഴുതുവാന്‍ ഉപയോഗിച്ചിരുന്നതു്. ചെമ്പു് അച്ചില്‍ വാര്‍ത്തു് എടുത്തും എഴുതുമായിരുന്നു. ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അച്ചില്‍ പ്രതിബിംബത്തില്‍ എഴുതിയാണു് ഇതു് സാദ്ധ്യമാക്കിയിരുന്നതു്. താമ്പപത്രം ഒരു തകിടില്‍ എഴുത്തു് ഒതുങ്ങിയില്ലയെങ്കില്‍ ഒന്നില്‍ കൂടുതല്‍ തകിടു് ഉപയോഗിച്ചു് അവ വളയം വച്ചു് ബന്ധിപ്പിച്ചു് ഉപയോഗിക്കുമായിരുന്നു. താമ്രപത്രം ഉരസിലുകളില്‍ നിന്നും സംരക്ഷിക്കുവാനായി അതിന്റെ വക്കു് അല്‍പം കട്ടികൂട്ടി ആണു് പണിതിരുന്നതു്. ആദ്യത്തെ തകിടിലെ ആദ്യത്തെ മുഖവും അവസാനത്തെ തകിടിലെ അവസാനത്തെ മുഖവും ശൂന്യമാക്കി ഇട്ടു് കൊണ്ടു് ഒമ്പതു് തകിടുകള്‍ വരെ ഉപയോഗിച്ചതായി കാണുന്നുണ്ടു്.
ശീലപ്പട്ട - മഷി, തയ്യല്‍, അച്ചു്
ശീലപ്പട്ട എഴുത്തിനായി പ്രാചീന ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. 326 BC യില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയിലേക്കു് അക്രമിച്ചു് പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്ന കാലത്തു് ഇതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ടു്. എഴുതുവാനായ ഉപയോഗിക്കേണ്ട തുണി ഗോതമ്പു് മാവിലോ അരിമാവിലോ മുക്കി ഉണക്കിയെടുത്തു് ശംഖു് ഉപയോഗിച്ചു് അതിന്റെ പ്രതലം മിനുസപ്പെടുത്തി കറുത്ത മഷിയില്‍ തൂവല്‍ മുക്കി ആണു് എഴുതിയിരുന്നതു്. രാജസ്ഥാനില്‍ ജാതകങ്ങളും പഞ്ചാംഗങ്ങളും തയ്യാറാക്കിയിരുന്നതു് ഇങ്ങനെയാണു്. കേരളത്തില്‍ ഇതു് കണക്കെഴുത്തിനായി ഉപയോഗിച്ചിരുന്നു.

കര്‍ണ്ണാടകയില്‍ ശീലപ്പട്ടു് ഒരുക്കുന്ന രീതി അല്പം വ്യത്യസ്തമായിരുന്നു. അരിമാവിനു പകരം അവര്‍ ഉപയോഗിച്ചതു് പുളിങ്കുരു പൊടിച്ചതും പിന്നീടു് കരി ഉപയോഗിച്ചു് കറുപ്പിച്ചതുമായ തുണിയില്‍ ശുക്ലശില (ചോക്കു് ) കൊണ്ടെഴുതിയുമായിരുന്നു. ചിലയിടങ്ങളില്‍ എഴുത്തുമാധ്യമമായി സില്‍ക്കും ഉപയോഗിച്ചിരുന്നു.
അരക്കു് - കൊത്തി, അച്ചു്

മെഴുകു് - തടിക്കമ്പു്, ഇരുമ്പു്

കളിമണ്‍ - കമ്പു്, ഇരുമ്പു്, വിരല്‍
മോഹന്‍ജോദാരോ ഹരപ്പാ എന്നീ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച ലിഖിതങ്ങളാണു് ഇന്ത്യയില്‍ നിന്നു് എഴുത്തിനെപ്പറ്റി ലഭിച്ച ഒരു പ്രധാനം രേഖ. ദൈനദിന ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ശിലാഫലകങ്ങളിലും കളിമണ്‍ഫലകങ്ങളിലും പാത്രങ്ങളിലും ചിത്രരൂപത്തില്‍ രേഖപ്പെടുത്തി ഇരിക്കുന്നതായി കാണാം. വരയ്ക്കാന്‍ ഉപയോഗിച്ചിരിന്നതു് ചുവപ്പു് വെള്ള പച്ച മഞ്ഞ എന്നീറിങ്ങളില്‍. ലഭ്യമായ ധാതുപദാര്‍ത്ഥത്തില്‍ വെള്ളവും പശയും ചേര്‍ത്തു് ചുളളിക്കമ്പും തൂവലും ഉപയോഗിച്ചു് ബ്രഹ്മിലിപിയില്‍ തീര്‍ത്തവ ഗവേഷകര്‍ ശേഖരിച്ചു് പുരാവസ്തു് പദര്‍ശനാലയങ്ങളില്‍ സംരക്ഷിച്ചു് പോരുന്നുണ്ടു്.

ഇന്‍ഡസു് വാലിയില്‍ നിന്നും ലഭിച്ച പുരാവസ്തുക്കളില്‍ ലേഖാചിത്രങ്ങള്‍ക്കായു ഉപയോഗിച്ചിരുന്ന മാധ്യമങ്ങള്‍ അച്ചു്, കളിമണ്‍, ശിലകള്‍, ടെറാക്കോട്ട, ഗൃഹോപകരണങ്ങള്‍, ചെമ്പു പാത്രങ്ങളും തകിടുകളും, ഓട്ടുപാത്രങ്ങള്‍, അസ്ഥികള്‍, ആനക്കൊമ്പു് എന്നിവയാണു് ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെടുത്തതു്.
തോല്‍
മൃഗത്തോല്‍ അശുദ്ധമാണെന്നു് കരുതുകയാല്‍ ഇന്ത്യയില്‍ അവയുടെ ഉപയോഗം കുറവായിരുന്നു. എന്നിരുന്നാലും മുഹമ്മദീയര്‍ എഴുതുവാനും വരയ്ക്കുവാനും ചര്‍ബ ഉപയോഗിച്ചിരുന്നു.

ചെമ്മരിയാട്ടിന്‍ തോലാണു് ഒരു എഴുത്തു് മാധ്യമം. കേടുപാടുകളില്ലാത്ത തോല്‍ക്കഷ്ണം വൃത്തിയാക്കി ചുണ്ണാമ്പു് ലായനിയില്‍ പത്തു് ദിവസത്തോളം മുക്കി ഇട്ടു് മൃദുവാക്കിയതിനു ശേഷം രോമവും മാംസക്കഷ്ണങ്ങളും ചെത്തിക്കളഞ്ഞു് ഉണക്കാന്‍ ഇടും. അതിനു ശേഷം പൊടിഇട്ടു് മിനുക്കി എടുത്തു് എഴുതുവാന്‍ എടുക്കും.
അസ്ഥി - അസ്ഥി, ഇരുമ്പു്
തടിപ്പലക - ഉളി
പൂവരശ്ശിന്റെ പലകയുടെ വെള്ളയാണു് വേറൊരു മാധ്യമം. കാളിദാസന്റെ കുമാരസംഭവത്തില്‍ ഇതിനെപ്പറ്റി പറയുന്നുണ്ടു്. ഒരു ചാണ്‍ വീതിയില്‍ മൂന്നു് അടി നീളത്തില്‍ ഉള്ള പലകകള്‍ ചിന്തേരിട്ടു് പ്രതലം മിനുക്കി തടി കേടുവരാതിരിക്കാനുള്ള എണ്ണ പുരട്ടി ഇരുമ്പു് ദണ്ടു് ഉപയോഗിച്ചു് പോറിയും മഷി ഉപയോഗിച്ചും ആണു് ഇതില്‍ എഴുതിയിരുന്നതു്.
ശിലാഫലകം - ഉളി
അശ്വമേധ യാഗം നടത്തിയ രാജാക്കന്മാര്‍ അവരുടെ അതിര്‍ത്തി രേഖപ്പെടുത്തുവാന്‍ ഉപയോഗിച്ചിരുന്നതു് വിവിധ തരത്തിലുള്ള വെട്ടു് കല്ലുകളായിരുന്നു. ബുദ്ധമതസൂക്തങ്ങള്‍ രേഖപ്പെടുത്തുവാന്‍ അവ കളിമണ്ണു് രൂപത്തില്‍ കൊത്തിയെഴുതി ചൂളയിലിട്ടു് വറുത്തെടുക്കുകയാണു് ചെയ്തു് പോന്നിരുന്നതു്. നളന്ദയില്‍ നിന്നും മുദ്രയച്ചുകള്‍ ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ടു്. കൂടാതെ അന്നത്തെ സ്വര്‍ണ്ണവും വെള്ളിയും ആയ നാണയത്തുട്ടുകളിലും ലിഖിതങ്ങള്‍ ഉണ്ടു്.

പ്രാചീന കാലത്തു് ഇന്ത്യയില്‍ അശോകചക്രവര്‍ത്തിയായിരുന്നു കാലപ്പഴക്കത്തില്‍ വരും തലമുറക്കാരുടെ അറിവിലേക്കായി ലിപി രേഖപ്പെടുത്തുന്ന കാര്യത്തില്‍ താല്പര്യം കാണിച്ചിരുന്നതു്. ശിലയും ഇരുമ്പുമായിരുന്നു ഇതിലേക്കായി ഉപയോഗപ്പെടുത്തിയ മാധ്യമങ്ങള്‍. കൂടാതെ ശിലാസ്തംഭങ്ങലും ഇരുമ്പു് സ്തംഭങ്ങളും, ചുമരെഴുത്തുകള്‍, പാത്രങ്ങള്‍ എന്നിവയും ഇതിനായി ഉപയോഗിച്ചു പോന്നിരുന്നു. രാജാവിന്റെ വിളംബരങ്ങള്‍, ഉടമ്പടികള്‍, ക്രിയാവിവരണം, സാഹിത്യം എന്നിവയക്കായിരുന്നു വരമൊഴി ഉപയോഗിച്ചിരുന്നതു്.

വരമൊഴി ഉല്ലേഖനം ചെയ്യുന്നതിനായി ശിലകള്‍ ആശിച്ച രൂപത്തില്‍ ആക്കിയെടുത്തു് അതിന്റെ പ്രതലം ഉളി ഉപയോഗിച്ചു് സമനിരപ്പാക്കി വീണ്ടു് കല്ലു് ഉപയോഗിച്ചു് പ്രതലം മിനുസപ്പെടുത്തിയതിനു് ശേഷമായിരുന്നു കൊത്തി എഴുതുവാന്‍ തുടങ്ങുന്നതു്.272-232 BC കാലഘട്ടത്തു് മണല്‍ക്കല്ലില്‍ കൊത്തിയെടുത്ത അശോകചക്രവര്‍ത്തിയുടെ ലിഖിതങ്ങല്‍ ഇന്നും ദില്ലി, അലഹബാദു് എന്നീ പ്രദേശങ്ങളില്‍ സംരക്ഷിച്ചു പോരുന്നുണ്ടു്. ക്ഷേത്ര അങ്കണത്തില്‍ സ്ഥാപിച്ച ധ്വജസ്തംഭം, കീര്‍ത്തിസ്തംഭം, വിരസ്തസ്തംഭം, യുപസ്തംഭം എന്നിവ ഉത്തമോദാഹരണങ്ങളാണു്.

തക്ഷശിലയില്‍ കാണുന്ന സ്തൂലത്തിലും അവിടെ നിന്നും ലഭിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത തകിടുകളില്‍ ഖരോഷ്ടി ലിഖിതമാണു് കണ്ടതു്. ബുദ്ധമതജാതകം എഴുതുമ്പോള്‍ ആളിന്റെ നിലയും വിലയും അനുസരിച്ചു് സ്വര്‍ണ്ണം വെള്ളി ചെമ്പു് എന്നിവ കൊണ്ടുണ്ടാക്കിയ തകിടുകള്‍ ഉപയോഗിച്ചു പോന്നു.

പുരാണ ഇന്ത്യയില്‍ ശിലാഫലകങ്ങളില്‍ മഷിയോ ശുക്ലശിലയോ ഉപയോഗിച്ചിരുന്നു. കയ്യെഴുത്തു് പഠനത്തിനും കണക്കുകൂട്ടുവാനും വിദ്യാര്‍ത്ഥികളായിരുന്നു ഉപയോഗാക്തള്‍. പടിഗണിതം എന്ന മൊഴിയുടെ ഉത്ഭവം ഇവിടെയാണു്. ധുലികര്‍മ്മ എന്ന നാമത്തില്‍ എഴുതാന്‍ ഉപയോഗിച്ചതു് പലകയിലോ നിലത്തോ വിരിച്ചിട്ട മണല്‍ത്തരികളില്‍ വിരല്‍ കൊണ്ടു് എഴുതുന്ന രീതിയായിരുന്നു.
ശിലാഭിത്തി - കരിങ്കല്ലു്
ഋഗു്വേദകാലം
BC 2500-1800 കാലഘട്ടങ്ങളില്‍ വേദമന്ത്രങ്ങള്‍ക്കു് ഒരു ലിഘിതം ഉണ്ടായിരുന്നില്ല. ഹൃദിസ്തമാക്കിയ തലമുറകളായി വായ്മോഴിയായി ആണു് കൈമാറിപ്പോന്നിരുന്നതു്. വേദകാലഘട്ടങ്ങളില്‍ വിവരങ്ങല്‍ ഉല്ലേഘനം ചെയ്യുന്നതിനു് തെളിവുകള്‍ ഇല്ലെങ്കിലും അന്നു് പശുക്കളുടെ ചെവിയില്‍ അടയാളമിടുന്ന സമ്പ്രദായവും ചൊല്‍മൊഴിയില്‍ റിഗു് വേദം പഠിക്കുന്ന കൂട്ടത്തില്‍ പറയുന്ന "ഗുരു വായിച്ചു് കേള്‍പ്പിച്ചു" എന്നു് പറയുമ്പോള്‍ ലിഖിതരൂപങ്ങള്‍ അന്നും ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. ഗുരുകുലസമ്പ്രദായ വിദ്യാഭ്യാസത്തില്‍ കാര്യങ്ങള്‍ ഗുരുമുഖത്തു് നിന്നു തന്നെ പഠിക്കുന്നതിനാല്‍ ലിഖിതങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ട കാര്യമില്ലായിരുന്നു.

.

Wednesday, 7 August 2013

മലയാളം ലിപിയുടെ ചരിത്രം

അടിസ്ഥാനപരമായി മലയാളത്തിനു 52 അക്ഷരങ്ങളേ ഉള്ളുവെങ്കിലും കൂട്ടക്ഷരങ്ങളും വ്യഞ്ജനസ്വരക്കൂട്ടവും രേഫവും മറ്റും ചേര്‍ന്നു വരുമ്പോള്‍ ധാരാളം അച്ചുകള്‍ വേണ്ടി വരും മലയാളം അച്ചടിക്കുവാന്‍. അതിനാല്‍ അച്ചുകള്‍ നിരത്തി മലയാളം അച്ചടിച്ചിരുന്നതു് വളരെ ശ്രമകരമായിട്ടായിരുന്നു. കാലാകാലങ്ങളില്‍ അച്ചടി രീതിയില്‍ വളരെ അധികം പരിണാമം സംഭവിച്ചു.

1678ല്‍ കേരളക്കരയില്‍ ആദ്യമായി അച്ചടിച്ച ഹോര്‍ത്തൂസു് മലബാറിക്കൂസില്‍ മലയാള ലിപി ഓരോ അക്ഷരത്തിനും പ്രത്യേകമായുള്ള അച്ചുകള്‍ ഉപയോഗിച്ചല്ല അച്ചടിച്ചിരിക്കുന്നതു്. പകരം ബ്ലോക്കുകളായി വാര്‍ത്താണു് അച്ചടിച്ചിരുന്നതു്. അതായത് മലയാള ലിപി ചിത്രമായാണു് ചേര്‍ത്തിരിക്കുന്നതു്.

1772ല്‍ ഓരോ മലയാള അക്ഷരത്തിനും പ്രത്യേക അച്ചുണ്ടാക്കി ആദ്യമായി മലയാളലിപി അച്ചടിച്ചത് ആല്‍ഫബെത്തും ഗ്രാന്‍ഡോണിക്കോ മലബാറിക്കം എന്നീ പുസ്തകങ്ങളാണു്. മലയാളത്തിലെ 52 അക്ഷരങ്ങള്‍ അച്ചടിക്കാന്‍ ചതുര വടിവുള്ള ലിപിയില്‍ 1,128 അച്ചുകള്‍ നിര്‍മ്മിക്കേണ്ടി വന്നിരുന്നു.

1829ല്‍ ബഞ്ചമിന്‍ ബെയിലി ഉരുണ്ട വടിവൊത്ത 500 അച്ചുകളായി കുറച്ചു. ി ീ ചിഹ്നം വ്യഞ്ജനത്തില്‍ നിന്നും വിടുവിച്ചാണു് ഇതു് സാദ്ധ്യമായതു്. ഇന്നു നാം ഉപയോഗിക്കുന്ന ഉരുണ്ട മലയാളലിപിക്ക് രൂപം നല്‍കിയത് ബെയ്‌ലിയാണ്. എഴുത്തില്‍ ഭാഗികമായി ഉണ്ടായിരുന്ന ഉരുണ്ട രൂപം എല്ലാ അക്ഷരങ്ങള്‍ക്കും കൊടുത്ത് മനോഹരമാക്കി അവതരിപ്പിച്ചതിന്റെ പൂര്‍ണ്ണ ബഹുമതിയും ബെയ്‌ലിക്ക്‌ അവകാശപ്പെട്ടതാണ്‌.

1890 മാര്‍ച്ച് 22നു് മലയാള മനോരമ അച്ചടിച്ചിറങ്ങിത്തുടങ്ങിയ കാലം മുതല്‍ കൂട്ടക്ഷരം പിരിച്ചെഴുതുന്ന ലിപി പരിഷ്ക്കരണത്തെപ്പറ്റിയുള്ള ചര്‍ച്ച പത്രദ്വാരാ തുടങ്ങി വച്ചതു് മനോരമയുടെ ആദ്യത്തെ പത്രാധിപരായിരുന്ന വര്‍ഗ്ഗീസ് മാപ്ലയാണു്.

ഇതിനു ചുവടു പിടിച്ച് മാതൃഭൂമി പത്രാധിപരായിരുന്ന എന്‍ വി കൃഷ്ണവാര്യര്‍ ആണു് ആദ്യമായി ഉ, ഊ, ഋ എന്നീ അക്ഷരങ്ങള്‍ വ്യഞ്ജനത്തില്‍ നിന്നും വേര്‍പെടുത്തി ു ൂ ൃ എന്ന ചിഹ്നങ്ങള്‍ പകരം ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച തുടങ്ങി വച്ചതു്.

1969ല്‍ സര്‍ക്കാര്‍ തലത്തില്‍ ലിപി പരിഷ്ക്കരണ ചര്‍ച്ചകള്‍ തുടങ്ങി വച്ചതു് ഈ എം എസിന്റെ നേതൃത്വത്തില്‍ കേരളം ഭരിച്ചിരുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നിയോഗിച്ച മലയാള പണ്ഡിതന്‍ ശൂരനാടു് കുഞ്ഞന്‍പിള്ളയുടെ നേതൃത്വത്തില്‍ നിയോഗിക്കപ്പെട്ട കമ്മറ്റി ആണു്. മലയാളത്തില്‍ റ്റൈപ്പ് റൈറ്റര്‍ നിര്‍മ്മിക്കാന്‍ അക്ഷരങ്ങളുടെ എണ്ണം കുറക്കുക എന്നായിരുന്നു ലക്ഷ്യം ഇട്ടിരുന്നതു്. അതിനു വേണ്ടി ഉരിത്തിരിഞ്ഞ തീരുമാനം ഉ, ഊ, ഋ, റ/ര എന്നിവയുടെ വ്യഞ്ജനവുമായുള്ള ചേരുവ വിടുവിച്ചു് പ്രത്യക ചിഹ്നം അതിനു പകരം ഉപയോഗിക്കുക എന്നും സര്‍വ്വസാധാരാണമായി ഉപയോഗിക്കാത്ത കൂട്ടക്ഷരങ്ങള്‍ക്ക് അക്ഷരങ്ങള്‍ക്കിടയില്‍ ചന്ദ്രക്കല ഇട്ടു് പിരിച്ചെഴുതുക എന്നും ആണു്.

1971ല്‍ ഇതിനു ചുവടു പിടിച്ചു് സര്‍ക്കാര്‍ തലത്തില്‍ ലിപി പരിഷ്ക്കരണം വന്നപ്പോള്‍ ഉ ഊ ഋ റ എന്നിവയുടെ മാത്രകള്‍ വ്യഞ്ജനത്തില്‍ നിന്നും വിടുവിച്ചും കൂട്ടക്ഷരങ്ങളെ വേര്‍പെടുത്തി ചന്ദ്രക്കല ഇട്ടു് പിരിച്ചെഴുതല്‍ ചെയ്തതോടു കൂടി അച്ചുകള്‍ടെ എണ്ണം 500ല്‍ നിന്നും 90 ആയി കുറഞ്ഞു.

മലയാള അക്ഷരങ്ങളുടെ എണ്ണം വെട്ടിച്ചുരിക്കിക്കൊണ്ടു് 1971 ലെ  സര്‍ക്കാര്‍ ഉത്തരവു് അന്നത്തെ സര്‍ക്കാര്‍ ആഫിസിലെ റ്റൈപ്പിംഗിനു വേണ്ടി മാത്രമായിരുന്നു. അങ്ങനെ മലയാളം ലിപി പുതിയതും പഴയതും എന്നു് തരം തിരിക്കപ്പെട്ടു. അതു് കൊണ്ടു് പ്രയോജനം ഉണ്ടായതു് റ്റൈപ്പു്റൈറ്റിംഗു് യന്ത്രം ഉണ്ടാക്കുന്നവര്‍ക്കും അതു് ഉപയോഗിക്കുന്ന സര്‍ക്കാര്‍ ആപ്പീസു് നവീകരിക്കുന്നവര്‍ക്കും. നഷ്ടം വന്നതു് 1971 നു ശേഷം സ്ക്കൂളില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട അടുത്ത തലമുറയിലെ കുട്ടികള്‍ക്കും. പത്രങ്ങളുടെയും മാസികകളുടെയും പരസ്യപ്പലകകളുടെയും അച്ചടിക്കു് പുതിയ ലിപി ഉപയോഗിക്കരുതെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കപ്പെട്ടില്ല. പുതിയ ലിപി ആകുമ്പോള്‍ അച്ചുകളുടെ എണ്ണം കുറച്ചു മതി എന്നതിനാല്‍‌ അച്ചു് നിര്‍മ്മാണശാലകള്‍ വന്‍ ലാഭം കൊയ്തു. അവ നിരത്തുന്ന ജോലി എളുപ്പമായി എന്നതിനാല്‍ അച്ചടിശാലകളില്‍ ജോലി എളുപ്പമായിത്തീര്‍ന്നു. തനതു ലിപിയിലെ 900ല്‍ പരം അച്ചുകള്‍ ലഭ്യമല്ലാതെ വന്ന സാഹചര്യത്തില്‍ 1974 മുതല്‍ മലയാള പാഠപുസ്തകങ്ങള്‍ ലഭ്യമായ പുതിയ ലിപിയില്‍ അച്ചടിച്ചു പുറത്തിറങ്ങിത്തുടങ്ങി. പുതിയ ലിപി ഉപയോഗിച്ചു അച്ചടിച്ചു വന്ന പലതും വായിക്കുന്ന കുട്ടികള്‍ സ്ക്കൂളില്‍ ചെല്ലുമ്പോള്‍ എഴുതാന്‍ പഴയ ലിപിയും വായിക്കാന്‍ പുതിയ ലിപിയും ആയപ്പോള്‍ ആകെമൊത്തം കുഴപ്പമായി. ലിപികള്‍ തമ്മിലുള്ള അന്തരം അദ്ധ്യാപകര്‍ക്കും ആശയക്കുഴപ്പം ഉണ്ടാക്കിയതോടു കൂടി കേട്ടെഴുത്തു് എന്ന സമ്പ്രദായം നിലച്ചു. കുട്ടികള്‍ ഓരോരുത്തരും അവരവരുടെ രീതിയ്ക്കു് എഴുതുവാന്‍ തുടങ്ങി. ആദ്യമൊക്കെ അദ്ധ്യാപകര്‍ തിരുത്താന്‍ ശ്രമിച്ചെങ്കിലും പാഠപുസ്തകങ്ങളിലെ അച്ചടിയിലും പുതിയ ലിപി കയറിക്കൂടിയതോടു കൂടി അവര്‍ മൗനം പാലിക്കാന്‍ നിര്‍ബന്ധിതരായി. പുതിയ ലിപി കൊണ്ടുണ്ടായ നഷ്ടം മലയാളഭാഷാക്ഷരങ്ങള്‍ക്കു് മാത്രം.

ഒരു വാക്കു് തന്നെ പല രീതിയില്‍ എഴുതുന്ന ശൈലി തുടങ്ങി. സംവൃതോകാരം ഇല്ലാതായി. കൂട്ടക്ഷരങ്ങള്‍ വേര്‍തിരിച്ചു് എഴുതി ഇടയില്‍ ആദ്യമൊക്കെ വടിയും പിന്നീടു് ചന്ദ്രക്കലയും ഇട്ടു് വ്യവസ്തിതി ഇല്ലാതായി. ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു, പകരം വ്യഞ്ജനത്തിനു് ശേഷം ചന്ദ്രക്കല ഇട്ടു തുടങ്ങി. ചില്ലക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അതിനു ശേഷം വരുന്ന വ്യഞ്ജനം ഇരട്ടിപ്പിക്കുന്ന രീതി മാറി. ചന്ദ്രക്കലയുടെ മുമ്പേ വ്യഞ്ജനത്തോടു് ചേര്‍ത്തു് ഉകാരം ഉപയോഗിക്കുന്ന രീതി ഇല്ലാതായി. ഭാര്യ ഭര്‍ത്താവു് തുടങ്ങിയ വാക്കുകളില്‍ കൂട്ടക്ഷരത്തിനു മുകളില്‍ ഇടുന്ന രേഫം എന്ന കുത്തു് ഉപയോഗിക്കാതെ പകരം ര്‍ ചില്ലക്ഷരം (അതും വികൃതമായ ചില്ലക്ഷരം) കൂട്ടക്ഷരങ്ങള്‍ക്കു മുന്നേ ഉപയോഗിക്കുന്ന രീതി പ്രാബല്യത്തില്‍ വന്നു. വായ്മൊഴിക്കു് വിപരീതമായി വരമൊഴിയില്‍ ഋകാരം വ്യഞ്ജനാക്ഷരം എഴുതുന്നതിനു് മുമ്പേ എഴുതണം എന്നായി. ചില അക്ഷരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു് ഉദാഃ ഋ,. വ്യഞ്ജനത്തിനു് സ്വരങ്ങള്‍ ചേര്‍ക്കുമ്പോള്‍ ചേര്‍ത്തെഴുതുന്നതിനു പകരം ഉകാരത്തിനും ഊകാരത്തിനും (ഊന്നു)വടി നല്‍കി അതിന്റെ അടിയില്‍ പൂജ്യവും ഇരട്ട പൂജ്യവും ഇട്ടു തുടങ്ങി.

1971നു് മുമ്പു് പ്രാധമിക വിദ്യാഭ്യാസം നേടിയവരെ ഈ പരിഷ്ക്കാരം അത്രകണ്ടു് ബാധിച്ചില്ലെങ്കിലും 1971നു് ശേഷം സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ സങ്കരലിപിപ്രയോഗികളും 1971നു ശേഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു് 1981നു ശേഷം സ്ക്കൂള്‍പഠനം പൂര്‍ത്തിയാക്കിയവര്‍ പൂര്‍ണ്ണമായും പുതിയ ലിപിപ്രയോഗികളും ആയി പരിണമിച്ചു.

മൂന്നു തരം മലയാളവാദികള്‍ ഉണ്ടായി. ആദ്യത്തെ കൂട്ടര്‍ അക്ഷരങ്ങളുടെ എണ്ണമല്ല രൂപവൈരുദ്ധ്യമാണു് നല്ലതെന്നതിനാല്‍ പഴയ ലിപിക്കു് വേണ്ടിയും മൂന്നാമത്തെ കൂട്ടര്‍ രൂപമല്ല അക്ഷരങ്ങളുടെ എണ്ണക്കുറവു് ആണു് നല്ലതെന്നു തോന്നുകയാല്‍ പുതിയ ലിപിക്കു് വേണ്ടിയും നില കൊണ്ടു. രണ്ടാമത്തെ കൂട്ടരാകട്ടെ ആശയക്കുഴപ്പത്തിലും.

കാലം കടന്നു പോയി. ഇവരില്‍ ചിലര്‍ മലയാളഭാഷാപ്രയോഗം ധാരാളം ഉള്ള മേഖലകളിലും മലയാളഭാഷയുടെ പോഷകസ്ഥാപനങ്ങളിലും മറ്റു ചിലര്‍ മലയാളം ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ മേഖലയിലും ജോലി തേടിയും അല്ലാതെയും എത്തി. രണ്ടു കൂട്ടരും അവരുടെ ദൈനംദിന ആശയവിനിമത്തിനായി കംപ്യൂട്ടറില്‍ മലയാളം ഉപയോഗിച്ചു തുടങ്ങി.

മലയാളം അച്ചടിക്കാന്‍ സാധാരണ കീബോര്‍ഡിന്റെ മൂന്നിരട്ടി വലിപ്പം വരുന്ന കീബോര്‍ഡ് ഉപയോഗിച്ചു് 900ത്തോളം മലയാള റ്റൈപ്പ്ഫേയ്സുകളെ സെല്ലുലോയിഡ് ഫിലിമില്‍ പതിപ്പിച്ച അക്ഷരമാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള ഫോട്ടോറ്റൈപ്പിംഗ് രീതി ഉപയോഗിച്ച് ഹോളണ്ട് കമ്പനിയുടെ സഹായത്താല്‍ നിയന്ത്രണവിധേയമാക്കിയവരാണു് പാലക്കാട്ടെ അമ്പാള്‍ പ്രസ്സ്. പക്ഷെ രണ്ടു്വര്‍ഷം കഴിഞ്ഞു് മെഷീന്‍ കേടായപ്പോഴേക്കും അതുണ്ടാക്കിയ കമ്പനി പൂട്ടിപ്പോയിരുന്നു. അന്നത്തെ പത്രാമാദ്ധ്യമങ്ങളും ഫോട്ടോ ടൈപ്പ് സെറ്റിംഗ മെഷീനുകള്‍ ഉയോഗിച്ചിരുന്നു.

മലയാളം റ്റൈപ്പിംഗില്‍ വിപ്ലവകരമായ മാറ്റം വരുന്നതു് ഈ മേഘലയിലേക്കു് കംപ്യൂട്ടര്‍ വരുന്നതോടെയാണു. വിശദ വിവരങ്ങള്‍ ഇവിടെ

1983ല്‍ ഡി റ്റി പി റ്റൈപ്പിംഗു് കംപ്യൂട്ടറില്‍ ലഭ്യമായതോടു കൂടി പുതിയ ലിപിയിലേക്കുള്ള മാറ്റം പൂര്‍ണ്ണമായി. അതോടുകൂടി അച്ചുകള്‍ നിരത്തിയുള്ള അച്ചടിക്കു പകരം പുതിയ ലിപിയിലുള്ള ഡി റ്റി പി ഉപയോഗിക്കപ്പെടുകയും പഴയ ലിപിയിലുള്ള അച്ചടി പൂര്‍ണ്ണമായി നിലയ്ക്കുകയും ചെയ്തു. പക്ഷെ അതില്‍ ഏകീകരണ രീതി ഇല്ലാതിരുന്നതിനാല്‍ ഒരു രീതിയില്‍ നിന്നു് മറ്റൊരു രീതിയിലേക്കു് മാറുന്നതു് ശ്രമകരവും ഓരോന്നിനും പ്രത്യക അക്ഷരവിന്യാസം പഠിക്കേണ്ടിയും ഇരുന്നു. ഇന്ത്യന്‍ ഭാഷകള്‍ റ്റൈപ്പ് ചെയ്യുന്നതു് എളുപ്പമല്ല എന്ന പ്രചരണം ഇതിനാല്‍ സംഭവിച്ചു.

1996ല്‍ കംപ്യൂട്ടറില്‍ ആദ്യമായി കേരള ഫോണ്ടുപയോഗിച്ചു് ചാര്‍മാപ്പു് ആപ്ലിക്കേഷനില്‍ ആണു്. ആദ്യത്തെ ട്രാന്‍സ്ലിറ്ററേഷന്‍ പദ്ധതി അച്ചായന്‍ ട്രാന്‍സ്ലിറ്ററേഷന്‍ ഉപയോഗിച്ചതു് ശ്രീധര്‍ ഷേണായു്. ഇതു് കോഡു് ചെയ്തതു് ബിനു തോമസു് മേലേടം, ബിനു ആനന്ദു്, കോണ്ട റഢി, സോജി ജോസഫു് എന്നിവരാണു്.

ഇതേ കാലയളവില്‍ സിബു സി ജെ തന്റെ വരമൊഴി ട്രാന്‍സ്ലിറ്ററേഷന്‍ പദ്ധതി തയ്യാറാക്കി. തുടര്‍ന്നു മാധുരി വന്നു. 2002 ജൂലായില്‍ സിബു തന്റെ വരമൊഴി എഡിറ്റര്‍ പുറത്തിറങ്ങി. 2005ല്‍ രാജു് നായര്‍ തന്റെ ടാവുള്‍സോഫ്റ്റു് പദ്ധതി തയ്യാറായി.

2004 ഓഗസ്റ്റില്‍: മൈക്രോസോഫ്റ്റ് XP SP 2 നോടുകൂടെ കാര്‍ത്തിക മലയാളം യുണീക്കോഡ് ഫോണ്ട് ഇറക്കി.

2004 സെപ്റ്റംബറില്‍ കെവിന്‍ അതിനെയെല്ലാം ഒരുമിച്ചുകൂട്ടി യുണിക്കോഡ് ഫോണ്ടുണ്ടാക്കി.

2005 ജനുവരിയില്‍ കെവിനോട് രചനയിലെ രാജീവ് സെബാസ്റ്റ്യന്‍ ഈ പോക്കു് രചനയ്ക്ക് ഇഷ്ടമല്ല പിന്മാറണം എന്നു നിര്‍ബന്ധിക്കുന്നു.

2005 ഫെബ്രുവരിയില്‍ കെവിന്‍ സ്വന്തമായി വരച്ച് അഞ്ജലി ഓള്‍ഡ്‌ ലിപി ഉണ്ടാക്കി, അതു് എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഓപ്പണ്‍ സോര്‍സു് ഫോണ്ടാക്കി വിതരണത്തിനു സമര്‍പ്പിച്ചു.

2005 ജൂണില്‍ രചന സ്വന്തം യുണീക്കോഡ് ഫോണ്ട് പുറത്തിറക്കുന്നു

തുടക്കത്തില്‍ ഇറങ്ങിയ ആസ്കി ഫോണ്ടിനെ പുറംതള്ളിക്കൊണ്ടു് യൂണിക്കോഡു് സമ്പ്രദായം വന്നു. അതോടുകൂടി രണ്ടുതരം റ്റൈപ്പിംഗ് രീതി ലഭ്യമായി. ആദ്യം ഇറങ്ങിയ ഫണറ്റിക്കു് ട്രാന്‍സ്ലിറ്ററേഷന്‍ രീതിയും പിന്നീടു് വന്ന മലയാളം മലയാളമായി തന്നെ നേരിട്ടു റ്റൈപ്പു് ചെയ്യാവുന്ന ഇന്‍സ്ക്രിപ്റ്റു് രീതിയും. ഫോണ്ടു മാത്രം മാറ്റിയാല്‍ പഴയ ലിപി വേണ്ടവര്‍ക്കു് പഴയ ലിപിയും പുതിയ ലിപി വേണ്ടവര്‍ക്കു് പുതിയ ലിപിയും മാറി മാറി യധേഷ്ടം ഉപയോഗിച്ചു് വായിക്കുകയോ പ്രിന്റെടുക്കുകയോ ആവാം എന്നതാണു് യൂണിക്കോഡിന്റെ പ്രത്യേകത. ലിപി പഴയതോ പുതിയതോ ഏതു തന്നെ ആയാലും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ കംപ്യൂട്ടറില്‍ സ്റ്റോര്‍ ചെയ്യുന്ന വിവരം രണ്ടിലും ഒന്നു തന്നെയാണു് എന്നതിലാണു് ഇതു് സാദ്ധ്യമാവുന്നതു്. ഉദാഃ പ്രകൃതം എന്ന വാക്കു് കംബ്യൂട്ടറില്‍ റ്റൈപ്പടിക്കുന്നതും സ്റ്റോര്‍ ചെയ്യുന്നതും പ+്+ര+ക+ൃ+ത+ം എന്നതിന്റെ ഡിജിറ്റല്‍ കോഡില്‍ രണ്ടിലും ഒരേ രീതിയില്‍ തന്നെ ആണു്. റെണ്ടറിംഗു് എഞ്ചിനിന്റെ പ്രവര്‍ത്തനം മൂലം ഏതു തരം അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും റ്റൈപ്പു് ചെയ്യുവാനും കംപ്യുട്ടര്‍ ഉപയോഗിച്ചു് അവ അച്ചടിക്കുവാനും സാധിക്കും എന്ന നില വന്നു. ഈ വിവരം സര്‍വ്വരും അറിഞ്ഞിരിക്കേണ്ടിയിരിക്കുന്നു.

തങ്ങള്‍ക്കു് ലഭിക്കുന്ന വിവരങ്ങളും വിവരക്കേടുകളും വിശകലനം ചെയ്തു് ഏതൊരു ഭാഷയ്ക്കും ഉചിതമായവ മാത്രം സ്വീകരിച്ചു് അല്ലാത്തവ തിരസ്ക്കരിച്ചു് തീരുമാനം നടപ്പിലാക്കുന്ന യൂണിക്കോഡു് കണ്‍സോര്‍ഷ്യത്തിലെ ഗുണ്ടര്‍ട്ടു് സായിപ്പിന്റെ പിന്‍ഗാമികള്‍ കംപ്യൂട്ടര്‍ യുഗത്തില്‍ മലയാളത്തിനു നല്‍കുന്ന സേവനങ്ങള്‍ സ്തുത്യര്‍ഹമാണെു്.

2008ല്‍ -
൨00൮ല്‍ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള നിര്‍ദ്ദേശം അടങ്ങിയ സ.ഉ. (എം.എസ്) 31/08/വി.സ.വ തീയതി തിരുവനന്തപുരം 21.08.2008 പ്രകാരം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറില്‍ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതില്‍ വെബു്സൈറ്റു് നിര്‍മ്മിക്കുന്നതിലും യൂണിക്കോഡു് അധിഷ്ഠിത മലയാളം ഫോണ്ടുകള്‍ ഉപയോഗിക്കേണ്ടതാണെന്നു ഉത്തരവു്

2009ല്‍ -
2826/B1/09/വി.സ.വ.സര്‍ക്കുലര്‍ പ്രകാരം സര്‍ക്കാര്‍ വകുപ്പുകളുടെ വെബു്സൈറ്റുകള്‍ മലയാളത്തില്‍ ആക്കുന്നതു് അതാതു വകുപ്പുകള്‍ മുന്‍കൈ എടുത്തു് അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണെന്നു് നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

2012ല്‍ -
ഡിസംബര്‍ 19-നു കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധസമിതി മലയാളത്തിനു് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതു് അംഗീകരിച്ചു. 2013 മേയു് 23-നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായാഗം മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗികരിച്ചു. തത്തുല്യ അംഗീകാരം നേടിയ മറ്റു ഭാഷകള്‍ തമിഴു് (2004ല്‍ ), സംസ്കൃതം (2005ല്‍ ), തെലുങ്കു് (2008ല്‍ ), കന്നട (2008ല്‍ ) എന്നിവയാണു്. 2000 വര്‍ഷം പഴക്കമാണു് ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുള്ള അര്‍ഹത. 2300 വര്‍ഷത്തെ മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കണക്കിലെടുത്തു് അഞ്ചാമതായിട്ടാണെങ്കിലും മലയാളഭാഷയ്ക്കു് ശ്രേഷ്ഠ പദവി നല്‍കപ്പെട്ടു. (മലയാളത്തിനു 2000 വര്‍ഷത്തെ പഴക്കമില്ല എന്നു തുടക്കത്തില്‍ പറഞ്ഞതു് നമ്മുടെ സ്വന്തം സാഹിത്യ അക്കാദമി തന്നെ ആയിരുന്നുവെന്നു ഇത്തരുണത്തില്‍ ഓര്‍ക്കുന്നതു് നല്ലതു്. സ്വന്തം സ്ഥാപനത്തിന്റെ നാമകരണത്തിലെ 'അക്കാദമി' എന്ന പദം ഇന്നും അതു പോലെ തന്നെ നിലനില്‍ക്കുന്നു എന്നതു് ഒരു വിരോധാഭാസമായി തുടരുന്നു ! )

ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങള്‍

1. 2000ല്‍പരം പഴക്കമുള്ള ചരിത്രരേഖകള്‍, സാഹിത്യകൃതികള്‍ ഉണ്ടായിരിക്കണം.
2. പാരമ്പര്യമായി ലഭിച്ച അമൂല്യകൃതികളോ പുസ്തകങ്ങളോ ഉണ്ടായിരിക്കണം.
3. മറ്റു ഭാഷകളില്‍ നിന്നും സ്വീകരിച്ചിട്ടില്ലാത്ത തനതു സാഹിത്യ പാരമ്പര്യം ഉണ്ടായിരിക്കണം.
4. പരിവര്‍ത്തിതമായ ആധുനിക ഭാഷയ്ക്കും സാഹിത്യത്തിനും പുരാതനഭാഷയില്‍ നിന്നും പ്രകടമായ വ്യത്യാസമുണ്ടായിരിക്കണം.

വാഴപ്പള്ളി ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ തലവനമഠത്തില്‍ നിന്നും ലഭിച്ച എ ഡി 832ല്‍ എഴുതപ്പെട്ട വാഴപ്പള്ളി ശാസനമാണു് മലയാളത്തിലെ ഏറ്റവും പഴയ രേഖയായി ചരിത്രകാരന്മാര്‍ വാദിച്ചതു്. അതിനു ശേഷമുള്ളതാണു് തരിസാപ്പള്ളി ശാസരം

പതിനഞ്ചാം നൂറ്റാണ്ടു വരെ നിലവിലുണ്ടായിരുന്ന ചുറ്റെഴുത്താണു് മലയാളത്തിലെ ആദ്യത്തെ ലിപിയായി അംഗീകരിക്കപ്പെട്ടതു്. തുഞ്ചത്തു രാമാനുജന്‍ എഴുത്തച്ഛനാണു് മലയാളത്തിനു് 51 അക്ഷരങ്ങളായി ചിട്ടപ്പെടുത്തി ആധുനിക ഭാഷാസമ്പ്രദായം ഏര്‍പ്പെടുത്തിയതു്. പില്‍ക്കാലത്തു് റ്റൈപ്പു്റൈട്ടറിനു വേണ്ടി പത്രക്കാരുടെ അച്ചടി എളുപ്പമാക്കുവാന്‍ വേണ്ടി 1971ല്‍ ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ പിന്‍ബലത്തോടുകൂടി കൂട്ടക്ഷരങ്ങള്‍ കീറി മുറിച്ചു. പഴയ തനതു രീതിയില്‍ മലയാളം ലിപി കമ്പ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യാവുന്ന രീതിയില്‍ സജ്ജമാക്കിയെടുക്കുവാന്‍ സര്‍ക്കാരോ മാധ്യമങ്ങളോ അല്ല, മറിച്ചു് മലയാളത്തെ സ്നേഹിക്കുന്ന ഒരു പറ്റം നിസ്വാര്‍ദ്ധമതികളായ വിദേശ മലയാളികളാണെന്നു പ്രത്യേകിച്ചു് എടുത്തു പറയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കാണുന്ന മലയാളം അവരുടെ സംഭാവന തന്നെയാണു്.

സംസാരിക്കുന്നവരുടെ എണ്ണം കൊണ്ടു് മുപ്പതാമത്തെ സ്ഥാനമാണു് മലയാളത്തിനു് ഇന്നുള്ളതു്. ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞാല്‍ മലയാളം പിന്‍തള്ളപ്പെടും.

ഇനി എന്തു് ?

ശ്രേഷ്ഠഭാഷയായി തിരഞ്ഞെടുക്കപ്പെട്ട ഭാഷകളുടെ വികസനത്തിനായി നൂറു കോടി രൂപ നല്‍കപ്പെടും. യു ജി സി സെന്റര്‍ ഓഫു് എക്സലന്‍സു്, മറ്റു് സര്‍വ്വകലാശാലകളില്‍ ഭാഷാ ചെയറുകള്‍, എല്ലാ വര്‍ഷവും രണ്ടു രാജ്യാന്തര പുരസ്ക്കാരങ്ങള്‍ എന്നീ ആനുകൂല്യങ്ങള്‍ ശ്രേഷ്ഠഭാഷകള്‍ക്കു് ലഭിക്കും.

തമിഴു്നാട്ടിലും മറ്റും സ്ഥാപിച്ചതു പോലെ ഈ തുക ഉപയോഗിച്ചു് ഒരു ഇന്‍സ്റ്റിറ്റ്യൂട്ടു് രൂപവല്‍ക്കരിക്കാനാണു് ആലോചിക്കുന്നതെന്നറിയുന്നു. ഇതിനു പുറമെ യു ജി സി യുടെ കീഴില്‍ ഒരു പ്രത്യേക ഭാഷാപഠനകേന്ദ്രം രൂപവല്‍ക്കരിക്കാനായും പദ്ധതി ഉണ്ടെന്നറിയുന്നു.

എന്തൊക്കെ ആയാലും സ്ഥാപനത്തിനു പേരിടുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടു് എന്നോ തത്തുല്യമായ ആംഗലേയ പദമോ അതിന്റെ നാമകരണത്തില്‍ ഉപയോഗിക്കാതെ തികച്ചും മലയാളപദം ഉപയോഗിക്കുമെന്നു നമുക്കു് പ്രത്യാശിക്കാം.

Actually, ഇപ്പോള്‍ എന്താണുണ്ടായതു് ?

അതെ. അതു തന്നെയാണു് പ്രശ്നം! ആംഗലേയ മാദ്ധ്യമത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം, വിദേശത്തെ ജോലി, ജനപ്രിയമായ TV ചാനലുകള്‍ , റിയാലിറ്റി ഷോ, സംവാദങ്ങള്‍ എന്നീ രംഗങ്ങളിലെല്ലാം ആംഗലേയ പദങ്ങള്‍ ഉപയോഗിക്കാതെ മലയാളിക്കു ഒരു സംഭാഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാതെയായിരിക്കുന്നു. നല്ലതു പോലെ മലയാളം സംസാരിക്കാന്‍ കഴിവുണ്ടെങ്കിലും മലയാളത്തില്‍ മാത്രമായി ആശയവിനിമയം നടത്തുന്നതു ഒരു കുറച്ചിലായി കരുതുന്ന ചിലരെങ്കിലും നമ്മുടെ ഇടയില്‍ ഇല്ലേ? ഭാഷ ഏതുപയോഗിച്ചാലും ആശയവിനിമയം സാദ്ധ്യമായാല്‍ അന്യഭാഷ ഉപയോഗിക്കുന്നതില്‍ എന്താണു് തെറ്റു് എന്നും, അന്യഭാഷാപദങ്ങള്‍ പലതിനും തത്തുല്യമായ മലയാള പദങ്ങള്‍ നിലവില്‍ ഇല്ലാത്തതു കാരണമല്ലേ അങ്ങനെ ചെയ്യേണ്ടിവരുന്നതെന്നും മറ്റും വാദിക്കുന്നവര്‍ ഒരു കാര്യം ഓര്‍ക്കുന്നതു നന്നു്. അതു പൂര്‍ണ്ണമായും സത്യമാണെന്നു പറയാന്‍ കഴിയുമോ?

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇന്നത്തെ പുതുതലമുറ അന്നത്തെ പഴംതലമുറ ആവും. അവരുടെ അന്നത്തെ അവസ്ഥ ഇന്നത്തെ പഴംതലമുറയുടെ നില പോലെ ആവും. അന്നു വരാനിരിക്കുന്ന മലയാളം ഏതു തരത്തിലേതായിരിക്കുമെന്നൂഹിക്കാനാവുമോ? ഇന്നത്തെ പുതുതലമുറയും പഴംതലമുറയും ചേര്‍ന്നു ഇന്നു തന്നെ ചിന്തിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മലയാള ഭാഷയുടെ പോക്കു ഏതു ദിശയിലേക്കായിരിക്കുമെന്നു പറയുവാന്‍ ഇപ്പോള്‍ കഴിയില്ല.

മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി കിട്ടിയ അവസരത്തിലെങ്കിലും മലയാളിക്കു് ഒരു തിരിച്ചറിവിലേക്കുള്ള വഴി തുറക്കാമായിരുന്നു. തിരിച്ചറിവുണ്ടാവേണ്ടതു് മലയാളിയ്ക്കോ അതോ കേന്ദ്രത്തിലിരിക്കുന്ന അന്യഭാഷാസ്നേഹികള്‍ക്കോ? അറിവില്ലായ്മ ഒരു കുറ്റമല്ല. പക്ഷെ അറിവില്ലായ്മ അറിയാതിരിക്കുന്നതും അതു തിരുത്താന്‍ ശ്രമിക്കാതിരിക്കുന്നതും കുറ്റമല്ലേ?

മലയാളം സംസാരിക്കുമ്പോളുണ്ടാവുന്ന വൈകല്യം എഴുത്തിലും വന്നതില്‍ അത്ഭുതപ്പെടേണ്ട കാര്യമില്ല. ശ്രേഷ്ഠഭാഷാപദവി ലഭിച്ചതിനെപ്പറ്റിയുള്ള വാര്‍ത്ത തന്നെ ഒന്നു പരിശോധിച്ചു നോക്കൂ. ഇതു തനതു ലിപി ആണോ? 1971ലെ ലിപി പരിഷ്ക്കരണഫലമായുണ്ടായ വൈകല്യങ്ങള്‍ തിരുത്താനുള്ള ഒരവസരം കൂടി കൈവന്നിരിക്കുന്നു. പ്രത്യേകിച്ചും തനതു ലിപി കംപ്യൂട്ടറില്‍ റ്റൈപ്പു് ചെയ്യുവാന്‍ സാദ്ധ്യമായ സാഹചര്യത്തില്‍.

നമ്മളെല്ലാവരും പല വഴിക്കു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനു പകരം ഒരുമിച്ചൊരു കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജാഗ്രത.

Tuesday, 6 August 2013

റ്റൈപ്പടിയുടെ ദൃശ്യാവിഷ്ക്കാരം

All - Playlist
http://www.youtube.com/playlist?list=PLSUVViGDnpu3jeTPpwAr3LzxBvZvmAaoG

Malayalam Typing Windows7 Inscript Unicode Vol:01 Introduction

Malayalam Typing Windows7 Inscript Unicode Vol:02 Languages available

Malayalam Typing Windows7 Inscript Unicode Vol:03 Activation

Malayalam Typing Windows7 Inscript Unicode Vol:04 - Live Tutorial
http://www.youtube.com/watch?v=HXboVeBoN3Y

Malayalam Typing Windows7 Inscript Unicode Vol:05 Live Typing
http://www.youtube.com/watch?v=DLGYlA9OWkY

Malayalam Typing Windows7 Inscript Unicode Vol:06 Live Typing in Paint.NET
http://www.youtube.com/watch?v=_TXemI_bXA0

Malayalam Typing Windows7 Inscript Unicode Vol:07 On-screen keyboard
http://youtu.be/cEmOV5adaPs

Malayalam Typing Windows7 Inscript Unicode Vol:08 Live Typing Bi-lingual Keyboard
http://www.youtube.com/watch?v=xtZcgYGqWCA

Malayalam Typing Windows7 Inscript Unicode Vol:09 Live Typing in Power-point presention
http://youtu.be/Xx2-r_B1x9M

Chillaksharam
http://youtu.be/EJjK_FkRhCk

Typing Nta and Chillaksharams in Malayalam Widows7 In-script Unicode
http://youtu.be/39IlR0Pc1SQ

Malayalam Aksharamala Poornaroopam
http://youtu.be/NsVlmi3udVc

Language Bar Management in Inscript Keyboard for Malayalam in Windows7
http://youtu.be/-50ShVsrx1E

Install Malayalam Fonts
http://www.youtube.com/watch?v=DSo4twhg4ak